സ്ഥിരം മദ്യപാനികള്‍ക്കായി അസം പോലീസില്‍ സ്വയം വിരമിക്കല്‍ പദ്ധതി
മുഖ്യമന്ത്രി ഹിമന്ദാ ബിശ്വാസാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.
ആസ്സാം :സ്ഥിരം മദ്യപാനികളായ പൊലീസുകാര്‍ക്കായി അസം പൊലീസില്‍ വി ആര്‍ എസ് പദ്ധതി. മുഖ്യമന്ത്രി ഹിമന്ദാ ബിശ്വാസാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് 300 പൊലീസ് ഉദ്യോഗസ്ഥര്‍ പിരിഞ്ഞു പോകാന്‍ തിരുമാനിച്ചു കഴിഞ്ഞു.ഡ്യുട്ടി സമയത്തും അല്ലാതെയും മദ്യപിക്കുന്ന പൊലീസുകാര്‍ ജനങ്ങളോട് വളരെ മോശമായി പെരുമാറുന്നതും മോശം വാക്കുകള്‍ ഉപയോഗിക്കുന്നതും വ്യാപകമായ പരാതികള്‍ ഉയര്‍ത്തിയിരുന്നു. മാത്രമല്ല ഇവര്‍ക്കിടയില്‍ അഴിമതി വര്‍ധിച്ചുവരുന്നതായും കണ്ടെത്തിയിരുന്നു.
അതോടൊപ്പം ശാരീരകമായ പ്രശ്‌നങ്ങളും ഇവരില്‍ ദൃശ്യമായിരുന്നു. ഇതേ തുടര്‍ന്നാണ് മദ്യത്തിനടിമകളായ പൊലീസുകാര്‍ക്ക് മികച്ച അനുകൂല്യങ്ങളോടെ സ്വയം പിരിഞ്ഞുപോകാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയത്.
ഇവര്‍ക്ക് പകരമായി ചെറുപ്പക്കാരായ ആളുകളെ പൊലീസിലേക്ക് കൂടുതല്‍ റിക്രൂട്ട് ചെയ്യാന്‍ നടപടി സ്വീകരിച്ചു കഴിഞ്ഞതായി മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ പറഞ്ഞു.

