headerlogo
recents

ശരദ് പവാര്‍ എന്‍.സി.പി അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞു

മുംബൈയില്‍ ആത്മകഥയുടെ രണ്ടാം പതിപ്പിന്റെ പ്രകാശന ചടങ്ങിലാണ് അപ്രതീക്ഷിത പ്രഖ്യാപനം.

 ശരദ് പവാര്‍ എന്‍.സി.പി അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞു
avatar image

NDR News

02 May 2023 05:51 PM

  മുംബൈ : ശരദ് പവാര്‍ എന്‍സിപി അദ്ധ്യക്ഷ സ്ഥാനമൊഴിഞ്ഞു. മുംബൈയില്‍ ആത്മകഥയുടെ രണ്ടാം പതിപ്പിന്റെ പ്രകാശന ചടങ്ങിലാണ് അപ്രതീക്ഷിത പ്രഖ്യാപനം. എന്നാല്‍, സജീവ രാഷ്ട്രീയം വിടില്ലെന്നും പൊതു പരിപാടികളിലും യോഗങ്ങളിലും പങ്കെടുക്കുന്നത് തുടരുമെന്നും പവാര്‍ പറഞ്ഞു. അജിത് പവാർ ബിജെപിയുമായി അടുക്കുന്നു എന്ന വാർത്തകൾക്കിടെയാണ് ശരദ് പവാറിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.

   പുതിയ അദ്ധ്യക്ഷനെ സുപ്രിയ സുലെ, അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍, ജയന്ത് പാട്ടീല്‍, അനില്‍ ദേശ്മുഖ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളടങ്ങിയ സമിതി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

   രാജ്യസഭയില്‍ ഇനിയും മൂന്ന് വര്‍ഷത്തെ കാലാവധിയുണ്ടെന്നും ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ശരദ് പവാര്‍ പറഞ്ഞു. താന്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് 1960 മേയ് 1ന് ആണ്. നീണ്ട കാലത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുവാൻ ആയെന്നും അത്യാഗ്രഹം പാടില്ലെന്നും പവാര്‍ പറഞ്ഞു.

NDR News
02 May 2023 05:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents