headerlogo
recents

കേന്ദ്രത്തിന്റെ അനുമതിയില്ല; യുഎഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി

മന്ത്രി പി എ മുഹമ്മദ് റിയാസിനും നിക്ഷേപ സം​ഗമത്തിലേക്ക് ക്ഷണമുണ്ടായിരുന്നു

 കേന്ദ്രത്തിന്റെ അനുമതിയില്ല; യുഎഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി
avatar image

NDR news

04 May 2023 06:00 AM

ന്യൂഡൽഹി: കേന്ദ്രം വിലക്കിയതോടെ യുഎഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അബുദാബി നിക്ഷേപ സം​ഗമത്തിൽ പങ്കെടുക്കുന്നതി നാണ് മുഖ്യമന്ത്രി കേന്ദ്രത്തിന്റെ അനുമതി തേടിയിരുന്നത്. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യമില്ലെന്ന് പറഞ്ഞാണ് കേന്ദ്രം സന്ദർശനം വിലക്കിയത്. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനും നിക്ഷേപ സം​ഗമത്തിലേക്ക് ക്ഷണമുണ്ടായിരുന്നു. 

        മുഖ്യമന്ത്രിയുടെ അനുമതി തേടിയുളള ഫയൽ വിദേശകാര്യ മന്ത്രി എ ജയശങ്കർ നേരിട്ടാണ് പരിശോധിച്ചത്. മെയ് എട്ട് മുതൽ പത്ത് വരെയാണ് അബുദാബി നിക്ഷേപ സം​ഗമം നടക്കുന്നത്. ഇതിലേക്ക് കേരളം ഉൾപ്പെടെയുളള സംസ്ഥാനങ്ങൾക്ക് യുഎഇ നേരിട്ട് ക്ഷണം നൽകിയതാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്.

 

 

NDR news
04 May 2023 06:00 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents