headerlogo
recents

ഏകീകൃത ടൂറിസ്റ്റ് വീസ; ഇനി ഗൾഫ് രാജ്യങ്ങൾ എല്ലാം സന്ദർശിക്കാൻ ഒറ്റവിസ

ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ അനുവദിക്കാൻ ആലോചനയുള്ള തായി ഗൾഫ് ടൂറിസം മന്ത്രാലയ അതോറിറ്റി അധികൃതർ വെളിപ്പെടുത്തി.

 ഏകീകൃത ടൂറിസ്റ്റ് വീസ; ഇനി ഗൾഫ് രാജ്യങ്ങൾ എല്ലാം സന്ദർശിക്കാൻ ഒറ്റവിസ
avatar image

NDR News

04 May 2023 06:47 PM

   ദുബായ് :വിദേശയാത്രകൾ ഇഷ്ടപ്പെടുന്നവരാണ് ഏറപ്പേരും. അതിൽ തന്നെ ഗൾഫ് രാജ്യങ്ങളോട് ഒരു പ്രത്യേക ഇഷ്ടം എല്ലാവർക്കുമുണ്ട്. എന്നാൽ ഒറ്റ യാത്രയിൽ ഗൾഫ് രാജ്യങ്ങളെല്ലാം കറങ്ങിവരാൻ അൽപം ബുദ്ധി മുട്ടാണ്. വിസ തന്നെയാണ് ഇക്കാര്യത്തിൽ വലിയ പ്രതിസന്ധി. എന്നാൽ ഇപ്പോഴിതാ ആ പ്രശ്ന ത്തിനും പരിഹാരമാകുകയാണ്.

 ഏകീകൃത ടൂറിസ്റ്റ് വീസ സംവിധാനം ഉടൻ വരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എല്ലാ ഗൾഫ് രാജ്യങ്ങളും ഒറ്റ വിസയിൽ സന്ദർശിക്കാം എന്നതാണ് ഇതിന്റെ സവിശേഷത. ഇതുമായി ബന്ധപ്പെട്ട് ഗൾഫ് രാജ്യങ്ങൾ ചർച്ചനടത്തുക യാണെന്നാണ് സൂചന.

  കഴിഞ്ഞ വർഷാവസാനം ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ വിജയകരമായ പരീക്ഷണമായിരുന്നു ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് വിനോദ സഞ്ചാരികളെ ഗൾഫ് രാജ്യങ്ങൾക്കിടയിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കുന്ന സമാനമായ യാത്രാ നയങ്ങളെ കുറിച്ചുള്ള ചർച്ചകൾക്ക് ലോകകപ്പ് കാരണമാവുകയായിരുന്നു.

  ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ അനുവദിക്കാൻ ആലോചനയുള്ള തായി ഗൾഫ് ടൂറിസം മന്ത്രാലയ അതോറിറ്റി അധികൃതർ വെളിപ്പെടുത്തി.ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പങ്കെടുക്കവെയായി രുന്നു പ്രഖ്യാപനം.

 

NDR News
04 May 2023 06:47 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents