എഐ ക്യാമറ ഉപയോഗിച്ച് കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ: നോട്ടീസ് നല്കിത്തുടങ്ങി
ഇന്നലെ മുതലുള്ള നിയമലംഘനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കി തുടങ്ങിയത്
തിരുവനന്തപുരം: എഐ ക്യാമറ ഉപയോഗിച്ച് കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനുള്ള നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി നിയമലംഘനങ്ങള്‍ക്ക് തപാല്‍ മുഖേന നോട്ടീസ് അയച്ചു തുടങ്ങി. എഐ ക്യാമറകള്‍ വഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് മെയ് 20 മുതലായിരിക്കും പിഴ ഈടാക്കി തുടങ്ങുകയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു.
ഇന്നലെ മുതലുള്ള നിയമ ലംഘനങ്ങള്‍ ക്കാണ് നോട്ടീസ് നല്‍കി തുടങ്ങിയത്. നിലവില്‍ നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കി തുടങ്ങിയിട്ടില്ല. . അതേസമയം ഇരുചക്ര വാഹനങ്ങളില്‍ മൂന്നാമത്തെ യാത്രക്കാരനായി 12 വയസില്‍ താഴെ പ്രായമുള്ള കുട്ടിയെ കൊണ്ടുപോകുമ്പോഴുള്ള പിഴ ഒഴിവാക്കുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇരുചക്ര വാഹനങ്ങളില്‍ രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ എന്നത് കേന്ദ്ര മോട്ടോര്‍ വാഹന നിയമമാണ്. നിയമത്തില്‍ മാറ്റം വരുത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കില്ല. 12 വയസില്‍ താഴെ പ്രായമുള്ള കുട്ടിയെ ഇരുചക്ര വാഹനത്തില്‍ കൊണ്ടുപോവുന്ന നിയമത്തില്‍ ഇളവ് വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. ഇക്കാര്യം 19ന് ചേരുന്ന ഉന്നതയോഗം പരിഗണിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ തീരുമാനം വരുന്നത് വരെ പിഴ ഒഴിവാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയുമോയെന്ന കാര്യവും യോഗത്തില്‍ പരിഗണിക്കും.

