താനൂർ ബോട്ട് അപകടം ; ബോട്ടുടമ നാസര്‍ പോലീസ് പിടിയില്‍
ഇയാളെ ഉടന്‍ താനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിക്കും.
താനൂർ :താനൂരില്‍ 22 യാത്രികരെ മരണത്തിലേക്ക് തള്ളിവിട്ട അറ്റാലാന്റിക് ബോട്ടുടമ നാസറിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളെ ഉടന്‍ താനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിക്കും. ഇന്ന് വൈകീട്ടോടെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങണമെന്നായിരുന്നു പൊലീസ് നാസറിനോട് പറഞ്ഞിരു ന്നത്. എന്നാൽ കീഴടങ്ങുന്നതില്‍ മുമ്പെ തന്നെ നാസറിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
ഇന്ന് രാവിലെ തന്നെ ഇയാളുടെ സഹോദരനെ നാസറിന്റെ കാറുമായി എറണാകുളത്ത് നിന്ന് അറസ്‌ററു ചെയ്തിരുന്നു. നാസറിന്റെ ഫോണും ഇയാളുടെ കൂടെ ഉണ്ടായിരുന്നു. ഹൈക്കോടതി യില്‍ വക്കീലിനെ കാണാനെത്തിയ താണെന്നാണ് ഇവര്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് വാട്‌സ് ആപ്പ് കോളില്‍ നിന്ന് പൊലീസ് ഇയാളു മായി സംസാരിച്ചു.
ഇന്ന് വൈകീട്ട് പൊലീസ് സ്‌റ്റേഷനിലോ നാളെ കോടതിയിലോ കീഴടങ്ങണ മെന്നാണ് ഇയാളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നത്.ഇയാളുടെ ബോട്ടിനെതിരെ വലിയ ആരോപണങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ തന്നെ ഇവിടെ സര്‍വ്വീസ് നടത്തുന്ന ബോട്ടുകളുടെ അപകടാവസ്ഥ കണ്ട് പൊലീസ് തന്നെ നാസര്‍ ഉള്‍പ്പെടെ യുള്ള ബോട്ടുടമകളെ വിളിപ്പിച്ചിരു ന്നു. എന്നാല്‍ ഉന്നത സി പി എം നേതാക്കളുടെ ഇടപടെലിനെ തുടര്‍ന്ന് ഒന്നും നടന്നില്ല. ജില്ലാ വികസന സമിതിയോഗത്തില്‍ അബ്ദുള്‍ ഹമീദ് എം എല്‍ എ ലൈസന്‍സില്ലാതെ ഓടുന്ന ബോട്ടുകളെക്കുറിച്ച് വലിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നെ ങ്കിലും ഫലമൊന്നും ഉണ്ടായില്ല.
ഉന്നത ഉദ്യോഗസ്ഥര്‍ ചട്ടം ലംഘിച്ചാണ് നാസറിന്റെ ബോട്ടിന് പ്രവര്‍ത്താനാനുമതി നല്‍കിയതെന്ന വിവരവും മാധ്യമങ്ങള്‍ പുറത്തു കൊണ്ടു വന്നിട്ടുണ്ട്. ബോട്ടു നിര്‍മിക്കാന്‍ മാരിടൈം ബോര്‍ഡ് സി ഇ ഒ യുടെ അനുമതി വേണം. അതില്ലാതെ യാണ് ബോട്ട് നിര്‍മിച്ചത്. അതിന് ശേഷം പതിനായിരം രൂപ പിഴ ഈടാക്കി അന്റലാന്റിസ് എന്ന നാസറിന്റെ ബോട്ടിന് അനുമതി നല്‍കിയത്.

