താനൂരില്‍ അപകടത്തില്‍പ്പെട്ട അറ്റ്‌ലാന്റിക് ബോട്ടിന്റെ ഉടമയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു
പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്നവരുടെ ചികല്‍സാ ചിലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും.
താനൂർ :താനൂര്‍ ബോട്ടപകടത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച തായി മുഖ്യമന്ത്രി. താനൂരിലെത്തി ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്, മരിച്ച ഒരോ ആളുടെ കുടുംബാംഗങ്ങള്‍ ക്കും പത്ത് ലക്ഷം രൂപ സഹായധനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്നവരുടെ ചികല്‍സാ ചിലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും. സാങ്കേതിക വിദഗ്ധര്‍ അടക്കമുള്ളവര്‍ അടങ്ങുന്ന ജുഡീഷ്യല്‍ കമ്മീഷനായിരിക്കും താനൂര്‍ ബോട്ടുപകടം അന്വേഷിക്കുക. നേരത്തെ നടന്ന ബോട്ടു ദുരന്തങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷനുകളുടെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വിശദമായി തന്നെ പരിശോധിക്കു മെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരായ അബ്ദുള്‍ റഹിമാന്‍ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരടക്കമുള്ള മന്ത്രിമാര്‍ മലപ്പുറം ജില്ലയില്‍ തന്നെ ക്യാമ്പ് ചെയ്യുന്നുണ്ട്.
മലപ്പുറം താനൂരില്‍ അപകടത്തില്‍പ്പെട്ട അറ്റ്‌ലാന്റിക് ബോട്ടിന്റെ ഉടമയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ഒളിവിലുള്ള ബോട്ടുടമ താനൂര്‍ സ്വദേശി പി നാസറിനായി അന്വേഷണം ഊര്‍ജിതമാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും മലപ്പുറം എസ്പി സുജിത് ദാസ് അറിയിച്ചു. നാസറിനെതിരെ നരഹത്യാ കുറ്റും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് അറ്റ്‌ലാന്റിക് ബോട്ട് വിനോദയാത്ര നടത്തിയ തെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്
ബോട്ടിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തില്‍ അടക്കം പൊലീസ് പരിശോധന ഉണ്ടാകും. തുറമുഖ വകുപ്പ്, ഇന്‍ലാന്റ് നാവിഗേഷന്‍ എന്നിവരുടെ ലൈസന്‍സ് ബോട്ടിന് ഉണ്ടെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. ലൈസന്‍സ് നമ്പറും ബോട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ബോട്ട് ജെട്ടിയിലെ പാലം കത്തിച്ചു. കെട്ടുങ്ങല്‍ ബീച്ചിലെ താല്‍കാലിക പാലമാണ് നാട്ടുകാര്‍ കത്തിച്ചത്.

