headerlogo
recents

താനൂർ ബോട്ടപകടം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കുട്ടികളടക്കം 22 പേര്‍ മരിച്ച സംഭവം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്നും കോടതി

 താനൂർ ബോട്ടപകടം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
avatar image

NDR News

09 May 2023 02:14 PM

കൊച്ചി: മലപ്പുറം താനൂരിലുണ്ടായ ബോട്ട് അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. 'ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആദ്യമല്ല. ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ല. സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ബോട്ട് ഓപ്പറേറ്റര്‍മാര്‍ മാത്രമല്ല സംഭവത്തിന് ഉത്തരവാദിയെന്നും കോടതി ചൂണ്ടിക്കാട്ടി. 

       സര്‍വീസ് നടത്താന്‍ ഇയാള്‍ക്ക് സഹായം കിട്ടിയിട്ടുണ്ടാകുമെന്ന് നിരീക്ഷിച്ച കോടതി സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്നും ചോദിച്ചു. 'കുട്ടികളടക്കം 22 പേര്‍ മരിച്ച സംഭവം കണ്ട് കണ്ണടച്ചിരിക്കാനാകില്ല. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആദ്യമല്ല. നിരവധി അന്വേഷണങ്ങളും കണ്ടെത്തലുകളും പരിഹാര നിര്‍ദേശങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷെ എല്ലാവരും എല്ലാം മറക്കുകയാണ്', കോടതി വിമർശിച്ചു.

NDR News
09 May 2023 02:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents