ചെറുതോണിയില്‍ മധ്യവയസ്‌കന് നേരെ ആസിഡ് ആക്രമണം
ആക്രമണത്തിന് പിന്നിൽ ബൈക്കില്‍ എത്തിയ അജ്ഞാത സംഘം

ഇടുക്കി: ചെറുതോണിയില്‍ മധ്യവയസ്‌കന് നേരെ ബൈക്കിലെത്തിയ സംഘത്തിൻ്റെ ആസിഡ് ആക്രമണം. മെഡിക്കല്‍ ഷോപ്പ് ഉടമയായ ലൈജുവിന് നേരേയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
മെഡിക്കല്‍ഷോപ്പ് അടച്ച് വീട്ടിലേക്കുള്ള വരുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. ലൈജു സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി ഇയാളെ ആക്രമിക്കുകയായിരുന്നു. മുഖത്തും ദേഹത്തും ആസിഡ് വീണ് പൊള്ളലേറ്റ ലൈജുവിനെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കണ്ണിന് സാരമായ പരിക്കേറ്റ ഇയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധന നടത്തും.