താനൂർ ബോട്ടപകടം; ബോട്ടിന്റെ സ്രാങ്ക് പോലീസ് പിടിയിൽ
ബോട്ട് ജീവനക്കാരനായ രാജന് വേണ്ടി അന്വേഷണം പുരോഗമിക്കുന്നു
മലപ്പുറം: താനൂരില്‍ അപകടത്തിൽ പെട്ട ബോട്ടിന്റെ സ്രാങ്ക് പൊലീസ് പിടിയില്‍. താനൂരില്‍ വെച്ചാണ് സ്രാങ്ക് ദിനേശന്‍ പൊലീസ് പിടിയിലായത്. ദുരന്തത്തിന് പിന്നാലെ ഒളിവില്‍ പോയ ഇയാൾക്ക് പൊലീസ് ഊര്‍ജ്ജിതമായി തിരച്ചില്‍ നടത്തിയിരുന്നു. ബോട്ട് ജീവനക്കാരനായ രാജന്‍ കൂടിയാണ് ഇനി പിടിയിലാവാനുള്ളത്. ഇയാൾക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്.
അപകടത്തിന് പിന്നാലെ ബോട്ട് ഉടമ നാസര്‍, ദിനേശന്‍, രാജന്‍ എന്നിവര്‍ രക്ഷപ്പെട്ടിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് നടത്തിയ പരിശോധനയിൽ നാസറാണ് തിങ്കളാഴ്ച വൈകീട്ടോടെ പൊലീസ് പിടിയിലാവുന്നത്. നാസറിനെ വിട്ടുകിട്ടാന്‍ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.
അതേസമയം, മനുഷ്യാവകാശ കമ്മീഷന്‍ സംഘം ഇന്ന് താനൂരിലെകത്തും. കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും സംഭവത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു.

