താനൂര്‍ ബോട്ടു ദുരന്തം: ജസ്റ്റിസ് വി കെ മോഹനന്‍ കമ്മീഷന്‍ അന്വേഷിക്കും
ഇന്നത്തെ മന്ത്രിസഭായോഗ ത്തിലാണ് തീരുമാനമുണ്ടായത്.
താനൂർ :താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടു ദുരന്തം റിട്ട ജസ്റ്റിസ്. വി കെ മോഹനന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിക്കും.
ഇന്നത്തെ മന്ത്രിസഭായോഗ ത്തിലാണ് തീരുമാനമുണ്ടായത്. നീലകണ്ഠന്‍ ഉണ്ണി (റിട്ട. ചീഫ് എന്‍ജിനീയര്‍, ഇന്‍ലാന്റ് വാട്ടര്‍വേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ), സുരേഷ് കുമാര്‍ (ചീഫ് എന്‍ജിനീയര്‍, കേരള വാട്ടര്‍വേയ്‌സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) എന്നിവരായിരിക്കും സാങ്കേതിക വിദഗ്ധരായി ഈ കമ്മിറ്റിയില്‍ ഉണ്ടായിരിക്കുക.
ദുരന്തം ഉണ്ടായതിന്റെ പിറ്റേന്ന് രാവിലെ തന്നെ താനൂരിലെത്തിയ മുഖ്യമന്ത്രി സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മരിച്ച 22 പേരുടെയും കുടുംബത്തിലെ അനന്തരാവകാശികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു.

