headerlogo
recents

പാചക വാതക തൊഴിലാളികളുടെ പണിമുടക്ക് പിൻവലിച്ചു

തൊഴിലാളികളുടെയും കോൺട്രാക്ടർമാരുടെയും കമ്പനി പ്രതിനിധികളുടെയും അനുരഞ്ജന യോഗത്തിലാണ് തീരുമാനം

 പാചക വാതക തൊഴിലാളികളുടെ പണിമുടക്ക് പിൻവലിച്ചു
avatar image

NDR News

11 May 2023 08:05 PM

എറണാകുളം: കൂലി വർധനവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് പാചക വാതക തൊഴിലാളികൾ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. ഈ മാസം 14, 15 തീയതികളിൽ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച 48 മണിക്കൂർ സൂചനാ പണിമുടക്കാണ് പിൻവലിച്ചത്. അഡീഷണൽ ലേബർ കമ്മീഷണർ കെ. ശ്രീലാലിന്റെ അധ്യക്ഷതയിൽ എറണാകുളത്ത് നടന്ന തൊഴിലാളികളുടെയും കോൺട്രാക്ടർമാരുടെയും കമ്പനി പ്രതിനിധികളുടെയും അനുരഞ്ജന യോഗത്തിലാണ് തീരുമാനം.

       തൊഴിലാളികളുടെ സേവന - വേതന വ്യവസ്ഥകൾ സംബന്ധിച്ച് ചർച്ചകൾ തുടരുന്നതിനും യോഗത്തിൽ തീരുമാനമായി. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ എന്നീ പൊതുമേഖലാ പാചക വാതക ബോട്ടിലിംഗ് പ്ലാന്റുകളിലെ കരാർ ട്രക്ക് തൊഴിലാളികളാണ് സമരം പ്രഖ്യാപിച്ചിരുന്നത്.

NDR News
11 May 2023 08:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents