headerlogo
recents

ഡോക്ടര്‍ വന്ദനയുടെ കൊലപാതകം; കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക

 ഡോക്ടര്‍ വന്ദനയുടെ കൊലപാതകം;  കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും
avatar image

NDR News

12 May 2023 07:18 AM

തിരുവനന്തപുരം: ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന്. ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. റൂറല്‍ എസ്.പി. എം.എല്‍. സുനില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

     ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു കൊല്ലം കൊട്ടരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയി ലുണ്ടായിരുന്ന ഡോക്ടര്‍ വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെടുന്നത്. ഗുരുതരമായി പരുക്കേറ്റ വന്ദനയെ ആദ്യം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ സംഭവ ദിവസം രാവിലെ 8.30 ഓടെ വന്ദനയുടെ മരണം സംഭവിക്കുകയായിരുന്നു.

       അയല്‍ വാസിയുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് പരുക്കേല്‍ക്കുകയും പിന്നീട് പൊലീസുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുവരികയും ചെയ്ത സന്ദീപാണ് കൊലചെയ്തത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വന്ദനയേയും പൊലീസുകാരേയും ഉള്‍പ്പെടെ അഞ്ച് പേരെ ഇയാള്‍ കുത്തി വീഴ്ത്തുകയായിരുന്നു. യാതൊരു പ്രകോപന വുമില്ലാതെയായിരുന്നു ആക്രമണം.

 

 

 

 

NDR News
12 May 2023 07:18 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents