രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് ചികിത്സയിലായിരുന്നയാൾ മരിച്ചു
സാരമായി പരിക്കേറ്റ മുസ്തഫ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

വാണിമേൽ: രോഗിയുമായി പോകുന്ന ആംബുലൻസ് വടകര ദേശീയപാതയിൽ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാറക്കടവിലെ ചോരങ്ങാട്ട് മുസ്തഫയാണ് (48) വ്യാഴാഴ്ച രാത്രി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മുസ്തഫയും ഭാര്യയും രോഗിയായ മാതാവുമാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്.
സാരമായി പരിക്കേറ്റ മുസ്തഫ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീവ പരിചരണ വിഭാഗത്തിലായിരുന്നു. ഭാര്യ: സമീറ ഇടയിൽ പീടിക. പിതാവ്: പരേതനായ കല്ലുവളപ്പിൽ കുഞ്ഞബ്ദുല്ല. മാതാവ്: ഉള്ളീന്റവിട അയ്ശു. മക്കൾ: ആദിൽ, ആമിർ (ഉമ്മത്തൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ), റംസാൻ (താനക്കോട്ടൂർ യു.പി സ്കൂൾ വിദ്യാർഥി). . സഹോദരങ്ങൾ: ബഷീർ (കടവത്തൂരിൽ കച്ചവടം), ഉമ്മു കുൽസു (കുനിങ്ങാട്), ജസീല (ചെറുപ്പറമ്പ്).