headerlogo
recents

എഴുത്തുകാരികൾക്കുള്ള ശില്പശാല മെയ് 20,21ന് ഇരിങ്ങൽ സർഗ്ഗാലയിൽ നടക്കും

ഡോ.ഖദീജ മുംതാസ് പരിപാടി ഉദ്ഘാടനം ചെയ്യും.

 എഴുത്തുകാരികൾക്കുള്ള ശില്പശാല മെയ് 20,21ന് ഇരിങ്ങൽ സർഗ്ഗാലയിൽ നടക്കും
avatar image

NDR News

19 May 2023 10:32 AM

  പയ്യോളി:കേരള സാഹിത്യ അക്കാദമിയും സ്ത്രീശബ്ദം മാസികയും സംയുക്തമായി നടത്തുന്ന എഴുത്തുകാരികൾ ക്കുള്ള ശില്പശാല മെയ് 20, 21 തിയതികളിൽ ഇരിങ്ങൽ സർഗാലയിൽ നടക്കുന്നതാണ്.

  എഴുത്തിന്റെ ലോകത്തേക്ക് സ്ത്രീ കൾ ധാരാളമായി കടന്നുവരുന്ന ഇക്കാലത്ത് അവർക്ക് പിന്തുണ നൽകുക എന്നതാണ് ശില്പശാല യുടെ ലക്ഷ്യം .ഇന്നത്തെ സാഹചര്യത്തിൽ എഴുത്തിന്റെ വഴിയിൽ സ്ത്രീ ഉണർവിന്റെ ചരിത്രപാതകളെ കുറിച്ചും, സമകാലിക വെല്ലുവിളികളെ കുറിച്ചുമുള്ള സംവാദങ്ങൾ നടക്കും.

   പ്രശസ്ത എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ ഡോ.ഖദീജ മുംതാസ് പരിപാടി ഉദ്ഘാടനം ചെയ്യും. കെ കെ ലതിക അധ്യക്ഷയാകും. സ്ത്രീശബ്ദം ചീഫ് എഡിറ്റർ സി.എസ്. സുജാത. സ്വാഗതം പറയും. വിവിധ സെഷനു കളിലായി സാഹിത്യ സംബന്ധമായ സംവാദങ്ങൾക്ക് എഴുത്തുകാർ നേതൃത്വം നൽകും.

   സമാപന ദിവസമായ 21ന് ഉച്ചയ്ക്കുള്ള സെക്ഷൻ സാഹിത്യ അക്കാദമി സെക്രട്ടറി സി. പി അബൂബക്കർ ഉദ്ഘാടനം നിർവഹിക്കും.പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർപേഴ്സൺ കെ കെ ലതിക, രക്ഷാധികാരി കാനത്തിൽ ജമീല എംഎൽഎ, കൺവീനർ പുഷ്പജ ,ട്രഷറർ ഡി. ദീപ എന്നിവർ പങ്കെടുത്തു.

NDR News
19 May 2023 10:32 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents