കടലുണ്ടിയിൽ തെങ്ങ് വീണ് യുവാവിന് ദാരുണാന്ത്യം
രണ്ടു പേർക്ക് പരിക്ക്; ഒരാൾക്ക് ഗുരുതര പരിക്ക്

കടലുണ്ടി: തെങ്ങ് കടപുഴകി ശരീരത്തിൽ വീണു യുവാവ് മരിച്ചു. മണ്ണൂർ കൊട്ടപ്പുറംതോട് കൊണ്ടാടൻ മേപ്പാടത്ത് സനോജ് (31) ആണ് മരിച്ചത്. രണ്ടു പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി 9.45 ഓടെയായിരുന്നു അപകടം.
മണ്ണൂർ പത്മരാജ് സ്കൂളിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ സുഹൃത്തുക്കളൊന്നിച്ച് സംസാരിച്ചുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ മറ്റു രണ്ടു പേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ പാലക്കാടൻ രബി(27)നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാട്ടുപുറത്ത് അഖിലി(27)നും പരിക്കുണ്ട്.