headerlogo
recents

കോഴിക്കോട്ട് ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭർത്താവിന് മർദ്ദനം; അഞ്ച് പേർ കസ്റ്റഡിയിൽ

ബൈക്കുകളിൽ പിന്തുടർന്നെത്തിയ സംഘം ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനാണ് ഭർത്താവിനെ മർദ്ദിച്ചത്

 കോഴിക്കോട്ട് ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭർത്താവിന് മർദ്ദനം; അഞ്ച് പേർ കസ്റ്റഡിയിൽ
avatar image

NDR News

22 May 2023 03:19 PM

കോഴിക്കോട് : നഗരത്തിൽ യുവ ദമ്പതികളെ ബൈക്കിലെത്തി ആക്രമിച്ച കേസിൽ അഞ്ച് പേർ കസ്റ്റഡിയിൽ. ഇവരുടെ ബൈക്കും നടക്കാവ് പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് ഇരിങ്ങാടൻപള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കും നഗരമധ്യത്തിൽവെച്ച് ദുരനുഭവം ഉണ്ടായത്. ബൈക്കുകളിൽ പിന്തുടർന്നെത്തിയ സംഘം ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനാണ് ഭർത്താവിനെ മർദ്ദിച്ചത്. 

        തൊട്ടു പിന്നാലെ ദമ്പതികൾ പരാതിയുമായി സിറ്റി ട്രാഫിക് പൊലീസിനെയും, നടക്കാവ് പൊലീസിനെയും ഇവർ സമീപിച്ചു. അതിക്രമം നടത്തിയവർ വന്ന വാഹനത്തിന്‍റെ നമ്പർ സഹിതം രേഖാമൂലം പരാതി നൽകി. പക്ഷെ ഒരു നടപടിയും പൊലീസ് സ്വീകരിച്ചില്ല. 

      തുടർന്ന് ഡിസിപി അടക്കം മുതിർന്ന് ഉദ്യോഗസ്ഥർ ഇടപെട്ടു. തുടർന്ന് അശ്വിന്‍റെയും ഭാര്യയുടെയും മൊഴി മെഡിക്കൽ കോളേജിലെത്തി പൊലീസ് രേഖപ്പെടുത്തി. നഗരത്തിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. 

 

 

NDR News
22 May 2023 03:19 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents