സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ആദ്യ റാങ്കുകളിൽ മലയാളി തിളക്കം
ആദ്യ നാല് റാങ്കുകളിൽ പെൺകുട്ടികൾ

ഡൽഹി: 2022 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ റാങ്കുകളിൽ മലയാളി സാന്നിധ്യവും. ഇഷിത കിഷോർ ഒന്നാം റാങ്ക് സ്വന്തമാക്കി. പെൺകുട്ടികൾക്കാണ്. ഗരിമ ലോഹിയ രണ്ടാം റാങ്കും നേടി.
ആദ്യ നാല് റാങ്കുകൾ പെൺകുട്ടികൾ സ്വന്തമാക്കിയെന്നതും ശ്രദ്ധേയമാണ്. മലയാളി വിദ്യാർത്ഥിനി ഗഹന നവ്യ ജെയിംസ് ആറാം റാങ്ക് സ്വന്തമാക്കി. കോട്ടയം പാല സ്വദേശിനിയാണ്. മലയാളിയായ ആര്യ വി.എം. 36ആം റാങ്കും അനൂപ് ദാസ് 38ആം റാങ്കും സ്വന്തമാക്കി.
ആദ്യ 50 റാങ്കുകളിൽ 3 മലയാളികളാണ് ഉൾപ്പെട്ടിരിക്കുന്നത്. സിവിൽ സർവീസ് പരീക്ഷ പാസായ 933 പേരുടെ പട്ടികയാണ് യു.പി.എസ്.സി. പ്രഖ്യാപിച്ചത്. ജനറൽ വിഭാഗത്തിൽ 345 പേരാണ് യോഗ്യത നേടിയത്.