headerlogo
recents

വടകരയിൽ 60 ബോട്ടിൽ വിദേശ മദ്യവുമായി യുവാവ് പിടിയിൽ

കോഴിക്കോട് ഭാഗത്തേക്ക് വിൽപ്പനക്കായി കടത്തിയ മാഹി വിദേശ മദ്യമാണ് പിടിച്ചെടുത്തത്

 വടകരയിൽ 60 ബോട്ടിൽ വിദേശ മദ്യവുമായി യുവാവ് പിടിയിൽ
avatar image

NDR News

26 May 2023 04:44 PM

വടകര: 60 ബോട്ടിൽ വിദേശ മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ. മാവൂർ സ്വദേശി ബിനീതാണ് എക്‌സെസ് സംഘത്തിന്റെ പിടിയിലായത്. കോഴിക്കോട് ഭാഗത്തേക്ക് വിൽപ്പനക്കായി കടത്തിയ മാഹി വിദേശ മദ്യ ശേഖരവുമാണ് പിടികൂടിയത്.

        എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വടകര ദേശീയ പാതയിൽ പെരുവാട്ടും താഴെ ഭാഗത്ത് സ്‌കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി ഇയാളെ പിടികൂടിയത്.

        500 എം.എല്ലിന്റെ 60 ബോട്ടിൽ മദ്യം ബിനീതിൽ നിന്ന് കണ്ടെടുത്തു. മദ്യം കടത്താൻ ഉപയോഗിച്ച സ്‌കൂട്ടർ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായി മദ്യം, മയക്ക് മരുന്ന് പരിശോധനകൾ എക്സൈസ് പരിശോധനകൾ കർശനമാക്കാനാണ് തീരുമാനം.

NDR News
26 May 2023 04:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents