headerlogo
recents

ഇരുചക്ര വാഹനത്തില്‍ പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളെ കൊണ്ട് പോകാം; പിഴയില്ല

കേന്ദ്ര തീരുമാനം വരും വരെ 12 വയസ്സിൾ താഴെയുള്ള കുട്ടികൾക്ക് ‍ പിഴ ഈടാക്കില്ല

 ഇരുചക്ര വാഹനത്തില്‍ പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളെ കൊണ്ട് പോകാം; പിഴയില്ല
avatar image

NDR News

04 Jun 2023 04:57 PM

തിരുവനന്തപുരം: ഇരുചക്ര വാഹന യാത്രക്കാരായ സാധാരണക്കാര്‍ക്ക് ആശ്വാസം. 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ വാഹനത്തിലെ മൂന്നമാത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ല. ഗതാഗതമന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രനിമയത്തില്‍ ഭേദഗതി വേണമമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. 

       കേന്ദ്ര തീരുമാനം വരും വരെ 12 വയസ്സിൾ താഴെയുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തില്‍ പിഴ ഈടാക്കില്ലെന്ന് മന്ത്രി പറഞ്ഞു.നാളെ രാവിലെ എട്ട് മണി മുതലാണ് എഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കി തുടങ്ങുക.മൊബൈൽ ഉപയോഗം, ഹെൽമെറ്റ് സീറ്റ്ബെൽട്ട്, തുടങ്ങി എല്ലാറ്റിനും പിഴ ഈടാക്കും. റോഡ് സുരക്ഷാ നിയമം കർശനമ്ക്കുന്നത് ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാനാണ്. റോഡപകട നിരക്കിൽ കേരളം മുന്നിലാണ്.ശരാശരി 161 അപകടങ്ങൾ. പ്രതിദിനം ശരാശരി 12 മരണം. വാഹനങ്ങൾ കൂടുമ്പോള്‍ അപകട നിരക്ക് കൂടുന്നു. ഇത് ഒഴിവാക്കണം.

       നൈറ്റ് വിഷൻ അടക്കം മികച്ച ക്യാമറ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദഗ്ധ സമിതി ക്യാമറ സംവിധാനം പരിശോധിച്ചപ്പോൾ 692 എണ്ണം പ്രവർത്തന സജ്ജമാണ്. 34 എണ്ണം ഇനിയും സജ്ജമാകേണ്ടതുണ്ട്. ജൂൺ രണ്ടിന് 242746 റോഡ് നിയമലംഘനം പിടിച്ചു. നിയമം എല്ലാവർക്കും ഒരുപോലെയാണ്. അഴിമതി ഉണ്ടെങ്കിൽ അത് പ്രതിപക്ഷം തെളിയിക്കണമെന്നും ഗതാഗതമന്ത്രി ആവശ്യപ്പെട്ടു.

NDR News
04 Jun 2023 04:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents