മയക്കു വെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ ഇന്ന് തുറന്ന് വിടില്ല; ഉള്‍വനത്തില്‍ വിടരുതെന്നാവശ്യപ്പെട്ട് ഹര്‍ജി
മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് നാളെ പത്തരക്ക് ഹര്‍ജി പരിഗണിക്കും.
തമിഴ്നാട് :തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ മാറ്റുന്നത് തിരുനെൽവേലി കളക്കാട് കടുവാ സങ്കേതത്തിലേക്ക് എന്നതായി രുന്നു തീരുമാനം. അതേസമയം അരിക്കൊമ്പനെ ഉള്‍ക്കാട്ടില്‍ തുറന്ന് വിടരുതെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. എറണാകുളം സ്വദേശിനി റബേക്കാ ജോസഫാണ് ഹര്‍ജി സമര്‍പ്പിച്ചത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് നാളെ പത്തരക്ക് ഹര്‍ജി പരിഗണിക്കും.
രാത്രി പന്ത്രണ്ട് മണിയോടെയാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടിയത്. ആനയുടെ തുമ്പികൈയിൽ പരിക്കേറ്റിട്ടുണ്ട്. തിരുനെൽവേലിയിലേക്കുള്ള യാത്രയിലാണ് ആന. മൂന്ന് കുങ്കിയാനകളെ ഉപയോഗിച്ചാണ് ആനയെ ലോറിയിലേക്ക് കയറ്റിയത്.
തിരുനെല്‍വേലി കടുവാസങ്കേത ത്തില്‍ ആനയെ ഇറക്കിവിടാനായി രുന്നു പദ്ധതി.എന്നാല്‍ കോടതി യില്‍ ഹര്‍ജിയെത്തിയതോടെ കോടതിയുടെ നിര്‍ദേശപ്രകാരമേ ഇനി എന്തെങ്കിലും തീരുമാനിക്കാന്‍ കഴിയുകയുള്ളു. നിലവില്‍ ആനയെ വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വക്കാന്‍ ആണ് നിര്‍ദേശം. ഉള്‍ വനത്തില്‍ ആനയെ തുറന്ന് വിടുന്നതിന് കോടതി എതിരായാല്‍ വീണ്ടും ആനയെ അവിടെ നിന്നും മടക്കേണ്ടി വരും.ഇതോടെ അരിക്കൊമ്പനെ അനിമല്‍ ആംബുലന്‍സില്‍ നിന്നും ഇറക്കാന്‍ കഴിയാത്ത സ്ഥിതി വന്നിരിക്കുക യാണ്. അരിക്കൊമ്പനെ തളയ്ക്കാൻ ബൂസ്റ്റർ ഡോസു നൽകിയ ശേഷമാണ് ആനയുടെ കാലുകൾ വടം ഉയോഗിച്ച് ബന്ധിച്ചത്. അസാമാന്യ വലിപ്പമുള്ള ആന ഉണരാൻ സാധ്യതയുള്ളതിനാ ലാണ് വീണ്ടും ബൂസ്റ്റർ ഡോസ് നൽകിയത്.മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെയാണ് അനിമല്‍ ആംബുലന്‍സിലേക്ക് കയറ്റിയത്.

