അരിക്കൊമ്പൻ ആരോഗ്യം വീണ്ടെടുക്കുന്നു; ആശങ്കകൾ വേണ്ടെന്ന് തമിഴ്നാട് വനം വകുപ്പ്
റേഡിയോ കോളര്‍ വഴി ആനയെ നിരീക്ഷി ക്കുന്നുണ്ടെന്നും വനംവകുപ്പ് അറിയിക്കുന്നു.
തമിഴ്നാട് :അരിക്കൊമ്പന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് അറിയിച്ച് തമിഴ്‌നാട് വനംവകുപ്പ്. ആനയുടെ ആരോഗ്യത്തില്‍ ആശങ്കകള്‍ വേണ്ട എന്നറിയിച്ചുകൊണ്ട് തമിഴ്‌നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവാണ് ട്വിറ്ററിലൂടെ അരിക്കൊമ്പന്റെ ദൃശ്യങ്ങൾ പങ്കുവെച്ചത്. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് അത് കഴുകി വൃത്തിയാക്കുന്ന അരിക്കൊമ്പനെ ദൃശ്യങ്ങളില്‍ കാണാൻ സാധിക്കുന്നുണ്ട്. ആനയെ നിരീക്ഷിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
അരിക്കൊമ്പന്‍ പുതിയ വീടിന്റെ ശാന്തയും സൗന്ദര്യര്യവും ആസ്വദിക്കുകയാണെന്നും അത് എന്നന്നേക്കുമായി നിലനില്‍ക്കാന്‍ പ്രാര്‍ഥിക്കുന്നുവെന്നും ട്വീറ്റിലുണ്ട്. ചൊവ്വാഴ്ചയാണ് അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള അപ്പര്‍ കോതയാര്‍ വനമേഖലയില്‍ തുറന്നു വിട്ടത്. തിരുവനന്തപുരത്തെ നെയ്യാര്‍, പേപ്പാറ വനമേഖലകളോടും കൊല്ലത്തെ സെന്തുരുണി വന മേഖലയോടും ചേര്‍ന്നു കിടക്കുന്ന വനമേഖലയാണ് അപ്പര്‍ കോതയാറിലേത്.അരിക്കൊമ്പനെ തുറന്നുവിട്ട കോതയാര്‍ വനമേഖല അഗസ്ത്യമലയുടെ മറുഭാഗം കൂടിയാണ്.
തമിഴ്‌നാട് വനംവകുപ്പ് മയക്കു വെടിവെച്ച് പിടികൂടിയ ആന ക്ഷീണിതനായിരുന്നു. തുമ്പിക്കൈയ്യിലെ മുറിവും ആനയെ കൂടുതല്‍ ക്ഷീണിതനാക്കിയിരുന്നു. ആനയുടെ മുറിവുകൾക്ക് മതിയായ ചികിത്സ നൽകിയിട്ടുണ്ട്. റേഡിയോ കോളര്‍ വഴി ആനയെ നിരീക്ഷി ക്കുന്നുണ്ടെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.

