headerlogo
recents

താനൂര്‍ ബോട്ട് ദുരന്തം: അറസ്റ്റിലായ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം

ബോട്ടടുമ നാസറിനെതിരെ നേരത്തെ തന്നെ കൊലക്കുറ്റം ചുമത്തിയിരുന്നു.

 താനൂര്‍ ബോട്ട് ദുരന്തം: അറസ്റ്റിലായ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം
avatar image

NDR News

13 Jun 2023 04:56 PM

  താനൂർ :ഇരുപത്തിരണ്ടോളം പേരുടെ മരണ്ത്തിനടയാക്കിയ താനൂര്‍ ബോട്ട് അപകടത്തില്‍ അറസ്റ്റിലായ രണ്ട് തുറമുഖ വകുപ്പ് ജീവനക്കാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. നേരത്തെ അറസ്റ്റിലായ പ്രസാദ്, ചീഫ് സര്‍വ്വേയര്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ക്കെതിരെ യാണ് കൊലക്കുറ്റം ചുമത്തിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കി.

   ബോട്ടടുമ നാസറിനെതിരെ നേരത്തെ തന്നെ കൊലക്കുറ്റം ചുമത്തിയിരുന്നു. യാതൊരു സുരക്ഷാ സജ്ജീകരണങ്ങളു മില്ലാത്ത ബോട്ടിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതുമായി ബന്ധപ്പെട്ടാണ് തുറമുഖ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്തത്.

   മല്‍സ്യബന്ധത്തിന് ഉപയോഗിച്ചി രുന്ന ബോട്ട് വിനോദ സഞ്ചാരത്തിനുള്ള ബോട്ടായി രൂപമാറ്റം വരുത്തിയത് അനധികൃത മായിട്ടാണെന്നും ഇതിന് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടായി രുന്നുവെന്നാണ് ആരോപണം.

 

NDR News
13 Jun 2023 04:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents