headerlogo
recents

വീടിനെ തലയ്ക്കകത്ത് (തലച്ചുമടായല്ല, തലയ്ക്കകത്തു തന്നെ) എടുക്കേണ്ടി വരുന്നുണ്ട് സ്ത്രീകൾക്ക് ; ഇംഗ്ലീഷിന്റെ പേരിലുള്ള ട്രോളിന് മറുപടിയുമായി മന്ത്രി ആര്‍ ബിന്ദു

മനസിലാവാത്ത ചാരുകസേര ബുദ്ധിജീവികൾ വീട്ടിൽ പങ്കാളിയോടു ചോദിച്ചു മനസ്സിലാക്കട്ടെയെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

 വീടിനെ തലയ്ക്കകത്ത് (തലച്ചുമടായല്ല, തലയ്ക്കകത്തു തന്നെ) എടുക്കേണ്ടി വരുന്നുണ്ട് സ്ത്രീകൾക്ക് ; ഇംഗ്ലീഷിന്റെ പേരിലുള്ള ട്രോളിന് മറുപടിയുമായി മന്ത്രി ആര്‍ ബിന്ദു
avatar image

NDR News

14 Jun 2023 04:58 PM

തിരുവനന്തപുരം : സംവാദ പരിപാടിയിൽ ഇംഗ്ലീഷില്‍ സംസാരിച്ചതില്‍ ഒരുഭാഗം മാത്രം ഉയര്‍ത്തിക്കാട്ടി ട്രോളുമായി വന്നവർക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. പരിപാടിക്കിടെ അവതാരക ചോദിച്ചതിന് ‘Wherever I go, I take my house in my head’ എന്ന മന്ത്രിയുടെ മറുപടിയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മനസിലാവാത്ത ചാരുകസേര ബുദ്ധിജീവികൾ വീട്ടിൽ പങ്കാളിയോടു ചോദിച്ചു മനസ്സിലാക്കട്ടെയെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

 

 

വിഡിയോയ്ക്ക് പിന്നാലെ തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മറുപടിയുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. താൻ നടത്തിയ പരാമർശം ഉൾപ്പെടുന്ന സമ്പൂർണ വിഡിയോ പങ്കുവച്ചാണ് മന്ത്രിയുടെ മറുപടി.

 

മന്ത്രി ആർ ബിന്ദു ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

" വീടിനെ തലയ്ക്കകത്ത് (തലച്ചുമടായല്ല, തലയ്ക്കകത്തു തന്നെ) എടുക്കേണ്ടി വരുന്നുണ്ട് സ്ത്രീകൾക്ക്, അവർ എവിടെപ്പോയാലും, എന്നു തന്നെയാണ് പറഞ്ഞത്. പറഞ്ഞത് മനസ്സിലാവാത്ത ചാരുകസേര ബുദ്ധിജീവികൾ വീട്ടിൽ പങ്കാളിയോടു ചോദിച്ചു മനസ്സിലാക്കട്ടെ.

‘കൊളോണിയൽ ബുദ്ധി’കളായ കുറേ ബഹുമാന്യർ ഉത്സാഹിച്ചുണ്ടാക്കിയ ട്രോൾ ഒരു സുഹൃത്താണ് വിഷമത്തോടെ ആദ്യം അയച്ചു തന്നത്. ‘പറഞ്ഞ ഭാഗം മുഴുവൻ കേൾക്കൂ, പറയുന്നതെന്തും താറടിച്ചു കാട്ടാനുള്ളതായി കാണുന്നവരുടെ രാഷ്ട്രീയ മനോരോഗം അവഗണിക്കൂ’ എന്ന് അവർക്ക് മറുപടി നൽകി.അതുതന്നെ പറയട്ടെ എല്ലാ സുഹൃത്തുക്കളോടും: ''

NDR News
14 Jun 2023 04:58 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents