തെരുവുനായ്ക്കളുടെ ആക്രമണം വര്‍ദ്ധിക്കുന്നു,ജില്ലയില്‍ രണ്ട് പേരെ നായ കടിച്ചു
വീടിന് പുറത്തേക്കിറങ്ങിയ ആളെ തെരുവു നായ ചാടി കടിക്കുകയായിരുന്നു

ബാലുശ്ശേരി: തെരുവുനായ്ക്കളുടെ ആക്രമണത്തിന് ശമനമില്ല. ജില്ലയില്‍ ഇന്നലെ രണ്ടുപേര്‍ക്ക് കടിയേറ്റു. ബാലുശേരി എകരൂൽ ഉണ്ണികുളം പുതിയേടത്ത് മുക്ക് ജിതേഷ് കുമാറിനും തൊട്ടില്‍പ്പാലത്ത് സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ആക്കല്‍ സ്വദേശി സത്യനാഥിനുമാണ് കടിയേറ്റത്. രാത്രി എട്ടുമണിയോടെ വീടിന് പുറത്തേക്കിറങ്ങിയ ജിതേഷിന് നേരെ തെരുവുനായ ചാടിയടുക്കുകയായിരുന്നു.
കൈയില്‍ കടിച്ചു പിടിച്ച നായയെ തട്ടിമാറ്റാന്‍ നോക്കിയെങ്കിലും നടന്നില്ല. ജിതേഷിന്റെ കൈയും കാലും കടിച്ചു പറിച്ചു. ആഴത്തില്‍ മുറിവേറ്റ ജിതേഷിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ബാലുശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക് മാറ്റി.