headerlogo
recents

കക്കയം പവർഹൗസ് ജീവനക്കാർക്ക് സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ റഫീഖ് കാവിൽ ക്ലാസിന് നേതൃത്വം നല്കി

 കക്കയം പവർഹൗസ് ജീവനക്കാർക്ക് സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി
avatar image

NDR News

22 Jun 2023 07:18 AM

പേരാമ്പ്ര : കക്കയം പവർഹൗസിലെ ജീവനക്കാർക്ക് വേണ്ടി അഗ്നിബാധ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും തൊഴിലിട സുരക്ഷയെ ക്കുറിച്ചും ബോധവൽക്കരണ ക്ലാസ് നടത്തി. കക്കയം പവർഹൗസിൽ വച്ച് നടന്ന പരിപാടിയിൽ എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീ മുഹമ്മദ് അലിയുടെ അധ്യക്ഷതയിൽ പേരാമ്പ്ര അഗ്നിരക്ഷാ നിലയം സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ റഫീഖ് കാവിൽ ക്ലാസ് എടുത്തു. 

      വിവിധതരം പ്രാഥമിക അഗ്നിശമന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നൽകി. ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ സനൽ, രാജീവ് എന്നിവർ പ്രായോഗിക പരിശീലനം കൊടുത്തു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീ വരുൺ സ്വാഗതം പറഞ്ഞു.

NDR News
22 Jun 2023 07:18 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents