headerlogo
recents

മലയാളി താരം മിന്നു മണി ഇന്ത്യൻ ടീമിലേക്ക്

വനിതാ ക്രിക്കറ്റ് ട്വന്റി20 ടീമിലാണ് വയനാട്ടുകാരിക്ക് സ്ഥാനം ലഭിച്ചത്.

 മലയാളി താരം മിന്നു മണി ഇന്ത്യൻ ടീമിലേക്ക്
avatar image

NDR News

03 Jul 2023 06:11 PM

  മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ മലയാളി താരം മിന്നു മണി ഇടം നേടി. ബംഗ്ലദേശ് പര്യടനത്തിനുള്ള 18 അംഗ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ട്വന്റി20 ടീമിലാണ് വയനാട്ടുകാരിക്ക് സ്ഥാനം ലഭിച്ചത്.

  ഐപിഎല്ലിൽ കളിക്കുന്ന ആദ്യ മലയാളി വനിതാ താരം എന്ന റെക്കോഡും മിന്നു സ്വന്തമാക്കി യിരുന്നു. വനിതാ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരമാണ്.

  മൂന്ന് ട്വന്റി20 മത്സരങ്ങളാണ് ഇന്ത്യ ബംഗ്ലദേശിനെതിരെ കളിക്കുന്നത്. മിർപൂരിലാണ് മത്സരങ്ങൾ. ഇതിനൊപ്പം ഏകദിന പരമ്പര യ്ക്കുള്ള ടീമിനേയും പ്രഖ്യാപി ച്ചിട്ടുണ്ട്. ഹർമൻപ്രീത് കൗറാണ് ഇരുടീമുകളുടേയും ക്യാപ്റ്റൻ. ഈ മാസം ഒമ്പതിന് മിർപുരിൽ ആദ്യ ട്വന്റി-20 മത്സരം നടക്കും.

NDR News
03 Jul 2023 06:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents