നരിക്കുനിയിൽ ഷട്ടില്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
അറീക്കരപ്പോയില്‍ സുബി എന്ന സുബൈര്‍(45) ആണ് മരിച്ചത്

നരിക്കുനി: ഷട്ടില്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് നരിക്കുനിയിലെ പുല്ലാളൂര്‍ തച്ചുതാഴം അറീക്കരപ്പോയില്‍ സുബി എന്ന സുബൈര്‍(45) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ഷട്ടില്‍ കളിക്കുന്നതിനിടെയാണ് സുബൈര്‍ കുഴഞ്ഞുവീണത്.
സുബൈറിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പന്തല്‍ ജോലിക്കാരനാണ് സുബൈര്‍. ഭാര്യ ഹഫ്‌സത്ത്, മക്കള്‍: ഹിബ, ഹാദില്‍.