കെ ഫോൺ’ ഇന്റർനെറ്റ് കണക്‌ഷനുള്ള അപേക്ഷ 5000 കവിഞ്ഞു
ഈ മാസം അവസാനം വാണിജ്യ കണക്‌ഷനുകൾ നൽകിത്തുടങ്ങും

കോഴിക്കോട്: 5000 കവിഞ്ഞ് ‘കെ ഫോൺ’ ഇന്റർനെറ്റ് കണക്‌ഷനുള്ള അപേക്ഷ. വാണിജ്യ-ഗാർഹിക കണക്‌ഷനുകൾ നൽകിത്തുടങ്ങും മുമ്പേ കോഴിക്കോട് ജില്ലയിൽ 5684 അപേക്ഷകരുണ്ട്. കുറഞ്ഞ നിരക്കിൽ അതിവേഗ ബ്രോഡ്‌ബാൻഡ് കണക്‌ഷൻ സ്വന്തമാക്കാമെന്നതാണ് ആകർഷണം.സബ്‌സ്‌റ്റേഷൻ അടിസ്ഥാനത്തിലുള്ള 26 പോയിന്റ് ഓഫ് പ്രസന്റ്‌സ് (പിഒപി) കേന്ദ്രങ്ങളും സജ്ജമായി. മൊത്തം 2595.482 കിലോമീറ്ററാണ് കേബിൾ വലിക്കുന്നത്. ഇതിൽ 2150 കിലോമീറ്റർ പൂർത്തിയായി. ദേശീയപാത, റെയിൽവേ പ്രവൃത്തി കാരണം വെസ്‌റ്റ്‌ഹില്ലിൽ കേബിൾ പ്രവൃത്തി പൂർത്തിയായിട്ടില്ല. 1568 സർക്കാർ ഓഫീസിൽ ഇന്റർനെറ്റ് സേവനമെത്തി.
ഈ മാസം അവസാനം വാണിജ്യ കണക്‌ഷനുകൾ നൽകിത്തുടങ്ങും. വെബ്‌സൈറ്റ് വഴിയും ‘എന്റെ കെ ഫോൺ’ മൊബൈൽ ആപ്പ് വഴിയു മാണ് രജിസ്‌റ്റർ ചെയ്യാനാവുക. kfon.in, selfcare.kfon.co.in വെബ്‌സൈറ്റുകളിൽ രജിസ്‌ട്രേഷനായി ലിങ്കുണ്ട്. എന്റെ കേരളം ആപ് പ്ലേ സ്‌റ്റോറിൽ ലഭ്യമാണ്. സംസ്ഥാനത്ത് ഇതിനകം 50,285 പേർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ലോക്കൽ നെറ്റ്‌വർക്ക് പ്രൊവൈഡർമാർ വഴിയാകും കണക്‌ഷൻ എത്തിക്കുക. ഇതിനായി നിലവിലെ കേബിൾ ഓപ്പറേറ്റർമാരിൽനിന്നും ലാസ്‌റ്റ് മൈൽ നെറ്റ്‌വർക്ക് പ്രൊവൈഡർ മാരിൽനിന്നും അപേക്ഷ ക്ഷണിച്ചി രുന്നു.
മണ്ഡലത്തിൽ 100 പേർക്ക് വീതം 1300 കണക്‌ഷനാണ് ജില്ലയ്‌ക്ക് അനുവദിച്ചിരുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ റിപ്പോർട്ടും രണ്ട് സർവേകളുടെയും അടിസ്ഥാന ത്തിലാണ് അർഹരായ ബിപിഎൽ കുടുംബങ്ങളെ കണ്ടെത്തിയത്. സെപ്‌തംബറിൽ എല്ലായിടത്തും കണക്‌ഷൻ എത്തിക്കുകയാണ് ലക്ഷ്യം.ബിപിഎൽ കുടുംബങ്ങൾ ക്കുള്ള സൗജന്യ ഇന്റർനെറ്റ് ഇതുവരെ 259 വീടുകളിൽ നൽകി. മറ്റിടങ്ങളിൽ കണക്‌ഷൻ പ്രവൃത്തി പുരോഗമിക്കുകയാണ്.