headerlogo
recents

ഓട്ടോറിക്ഷ യാത്രക്ക് അമിത വാടക ഈടാക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഇങ്ങനെ സർവീസ് നടത്തിയ 115 ഓട്ടോറിക്ഷകൾ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

 ഓട്ടോറിക്ഷ യാത്രക്ക് അമിത വാടക ഈടാക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്
avatar image

NDR News

05 Aug 2023 01:55 PM

കോഴിക്കോട്: ജില്ലയില്‍ ഓട്ടോറിക്ഷ യാത്രക്ക് അമിതമായ വാടക ഈടാക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. മീറ്റര്‍ ഘടിപ്പിച്ചിട്ടും യാത്രാക്കാരില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കുകയും അത് പ്രവർത്തിപ്പിക്കാതെയും ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയും സര്‍വ്വീസ് നടത്തിയ 115 ഓട്ടോറിക്ഷകള്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇവർക്ക് 256000 രൂപ പിഴ ചുമത്തി.

      സിറ്റിയില്‍ സര്‍വ്വീസ് നടത്താൻ അനുവാദമില്ലാത്ത ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്തുന്നതിനെതിരേയും നടപടികള്‍ എടുത്തു. തുടര്‍ന്നും ഇത്തരം പ്രവര്‍ത്തികള്‍ക്ക് എതിരെ ശക്തമായ നടപടികളെടുക്കുമെന്ന് ആര്‍ ടി ഒ അറിയിച്ചു.മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ചും അനധികൃത പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പരിശോധന നടത്തി. വാഹനത്തില്‍ പല നിറത്തിലുള്ള ലൈറ്റുകള്‍ പിടിപ്പിച്ചിട്ടുള്ളവയും അനധികൃത ഫിറ്റിങ്ങുകള്‍ പിടിപ്പിച്ചിട്ടുള്ളവയും അഴിച്ച് മാറ്റി വാഹനങ്ങള്‍ ഹാജരാക്കി പിഴ അടച്ചശേഷം മാത്രം സര്‍വ്വീസ് നടത്തുവാനും നിര്‍ദേശം നല്‍കി.

     റെയില്‍വേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നിയമാനുസൃതമുള്ള പ്രീപെയ്ഡ് കൗണ്ടറിലുള്ള ആളുകളെ കയറ്റാതെ മറ്റ് യാത്രക്കാരെ വിളിച്ച് കയറ്റി അമിത ചാര്‍ജ് ഈടാക്കുന്നതും, വാഹനങ്ങളില്‍ യാത്രക്കാര്‍ മറന്നു വയ്ക്കുന്ന വസ്തുക്കള്‍ തിരികെ നല്‍കാതെയുമുള്ള ഒട്ടേറെ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആര്‍ ടി ഒ പി ആര്‍ സുമേഷിന്റെ നിര്‍ദേശപ്രകാരം ജില്ലയിലെ മുഴുവൻ ഉദ്യോഗസ്ഥരേയും ചേര്‍ത്ത് രാത്രികാല പ്രത്യേക പരിശോധന നടത്തിയത്.

NDR News
05 Aug 2023 01:55 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents