headerlogo
recents

പ്രധാനമന്ത്രിക്കുള്ള കേരളത്തിന്റെ ഔദ്യോഗിക ഓണക്കോടി ഒരുങ്ങുന്നത് കണ്ണൂരിൽ

ഓണക്കോടി തയ്യാറാക്കുന്ന തിരക്കിലാണ് ലോക്നാഥ് കൈത്തറി സംഘത്തിലെ ബിന്ദു

 പ്രധാനമന്ത്രിക്കുള്ള കേരളത്തിന്റെ ഔദ്യോഗിക ഓണക്കോടി ഒരുങ്ങുന്നത് കണ്ണൂരിൽ
avatar image

NDR News

06 Aug 2023 11:53 AM

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കുളള കേരളത്തിന്‍റെ ഔദ്യോഗിക ഓണക്കോടി കണ്ണൂരിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്. കൈത്തറി കുർത്തയ്ക്കായുളള തുണിയാണ് മേലെ ചൊവ്വയിലെ ലോക്നാഥ് കൈത്തറി സംഘത്തിൽ ബിന്ദു നെയ്തെടുക്കുന്നത്. ഇളം പച്ചയും പിങ്കും ചന്ദനനിറവും ചേർന്ന നൂലുകളുള്ള മനോഹരമായ കുർത്തയാണ് മോദിക്കായി ഒരുങ്ങുന്നത്.പത്തു ദിവസമായി നെയ്യുന്ന നൂൽ വിവിഐപി.യാണെന്ന് ബിന്ദു വൈകിയാണറിഞ്ഞത്. 

      നെയ്തെടുത്തത് പ്രധാനമന്ത്രി അണിഞ്ഞു കാണണം എന്നും, 'ഇത്തരമൊരു ഭാഗ്യം ലഭിച്ചത് സന്തോഷ'മാണെന്നുമാണ് ബിന്ദുവിന്റെ വാക്കുകൾ. നാളെ തുണി തിരുവനന്തപുരത്തെത്തിക്കണം. 

'പ്രധാനമന്ത്രിക്ക് കേരളത്തിന്റെ ഔദ്യോഗിക ഓണസമ്മാനം കൊടുക്കാൻ താത്പര്യപ്പെടുന്നുണ്ട്. മൂന്നാഴ്ചത്തെ സമയം കൊണ്ട് ഉത്പാദിപ്പിച്ച് തരുമോ എന്ന് ചോദിച്ചു. ആദ്യം മടി വന്നു. പിന്നെ ഒരു ടാർജറ്റ് ആയി എടുത്ത് ഓകെ പറഞ്ഞു.' ലോക്നാഥ് വീവേഴ്സ് സെക്രട്ടറി പി വിനോദ് പറഞ്ഞു. ആദ്യമായല്ല ഒരിന്ത്യൻ പ്രധാനമന്ത്രിയുമായുളള ലോക്നാഥ് കൈത്തറി സംഘത്തിന്റെ ബന്ധം. 1956 ൽ ജവഹർലാൽ നെഹ്റു ഇവിടെ എത്തിയിരുന്നു. സന്ദർശക പുസ്തകത്തിലെ നെഹ്റുവിന്‍റെ കൈപ്പട സൊസൈറ്റിയിലുണ്ട്

.

NDR News
06 Aug 2023 11:53 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents