നാഗസാക്കി ദിനത്തിൽ യുദ്ധത്തിനെതിരെ ദീപം തെളിയിച്ച് പയ്യോളി ഗവൺമെൻറ് ഹൈസ്കൂൾ
ഡോക്ടർ സോമൻ കടലൂര്‍ യുദ്ധ വിരുദ്ധ സന്ദേശം നൽകി

പയ്യോളി: ലോകം ഏറ്റവും ഭീതിയോടെ ഓർക്കുന്ന നാഗസാക്കി അണുബോംബ് വർഷത്തിന്റെ സ്മരണ ദിനത്തിൽ പയ്യോളി തിക്കോടിയന്‍സ് സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ദിനാചരണം ശ്രദ്ധേയമായി. സ്കൂളിലെ ഗാന്ധി പ്രതിമയ്ക്ക് ചുറ്റും നിന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് ദീപം തെളിച്ച് യുദ്ധ വിരുദ്ധ പ്രതിജ്ഞയെടുത്തു.
സ്കൂൾ സാമൂഹ്യശാസ്ത്രം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ എസ് പി സി , എൻ സി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങളും രക്ഷിതാക്കളും അധ്യാപകരുമടക്കം നിരവധി പേര്‍പങ്കാളികളായി.പിടിഎ പ്രസിഡണ്ട് ബിജു കളത്തിലിന്റെ അധ്യക്ഷതയിൽ വിദ്യാർഥികളിലേക്ക് ദീപം പകർന്ന് വാർഡ് മെമ്പർ ബിനു കാരോളി പരിപാടിയുടെ തുടക്കം കുറിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ ഡോക്ടർ സോമൻ കടലൂര്‍ യുദ്ധവിരുദ്ധ സന്ദേശം നൽകി.ഓരോ കുഞ്ഞു മനസ്സിലും കത്തിച്ചു വെച്ച ഈ മെഴുകുതിരി വെട്ടം എന്നും സമാധാനത്തിന്റെ സന്ദേശം പകരട്ടെ എന്ന് ഡോക്ടർ സോമൻ കടലൂർ ആശംസിച്ചു. പ്രത്യാശയുടെ ഈ വെളിച്ചം മറ്റുള്ളവരിലേക്ക് പകരാൻ പ്രിയ വിദ്യാർത്ഥികൾക്ക് കഴിയുമെന്നും അത് അണയാതെ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സീനിയര്‍ അധ്യാപകന്‍ എന്‍.കെ. സജീവന്‍, അനില്‍ കുമാര്‍, മുന്‍ എഇഒ ഗോവിന്ദന്‍ മാസ്റ്റര്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രധാന അധ്യാപകൻ മൂസക്കോയ എന്‍.എം. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രിയ എ നന്ദിയും പറഞ്ഞു.ചടങ്ങിന് ശേഷം ദീപവുമേന്തി സ്കള്‍ ഗാര്‍ഡന് ചുറ്റും നിന്ന് കുട്ടികള്‍ യുദ്ധ വിരുദ്ധ പ്രതിജ്ഞയെടുത്തു.യു.കെ അനിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജ്വലിക്കുന്ന മെഴുകുതിരി വെളിച്ചം സാക്ഷിയാക്കി വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും യുദ്ധവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലിസീനിയര്‍ അധ്യാപിക അനിത ടീച്ചര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.