ഷൈമ. പി. വി യുടെ 'ഉള്ളുരുക്കങ്ങൾ' പ്രകാശനം ചെയ്തു
ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനും കവിയുമായ കല്പറ്റ നാരായണൻ മാസ്റ്റർ സത്യചന്ദ്രൻ പൊയിൽ കാവിന് നൽകി പ്രകാശനം ചെയ്തു
കൊയിലാണ്ടി: ഷൈമ. പി. വി യുടെ ഉള്ളുരുക്കങ്ങൾ കവിതാ സമാഹാരം പ്രകാശനം ചെയ്തു.കൊയിലാണ്ടി ആർട്സ് കോളേജ് ഇംഗ്ലീഷ് അധ്യാപിക പി വി ഷൈമ യുടെ "ഉള്ളുരുക്കങ്ങൾ'കവിതാ സമാഹാരം ആർട്സ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനും കവിയുമായ കല്പറ്റ നാരായണൻ മാസ്റ്റർ സത്യചന്ദ്രൻ പൊയിൽ കാവിന് നൽകി പ്രകാശനം ചെയ്തു.കൊയിലാണ്ടി ആർട്സ് കോളേജിന്റെ സ്ഥാപകനും അധ്യാപകനുമായരാജു മാസ്റ്റർ അധ്യക്ഷനായി.
ചടങ്ങിൽ റിട്ടയെർഡ് പ്രൊഫസറും കഥാകാരനുമായ അബൂബക്കർ കാപ്പാട്, റിട്ടയെർഡ് പ്രിൻസിപ്പലും സംഗീതഞ്ജനുമായാ പീതാംബരൻ മാസ്റ്റർ, കവയത്രി ഹീര വടകര,കൗൺസിലർ ലളിത ടീച്ചർ, ആർട്സ് കോളേജ് മാനേജർ മനോജ് മാസ്റ്റർ, മധുസൂദനൻ മാസ്റ്റർ ഭാരതാഞ്ജലികലാകാരനായ രസിത് ലാൽ എന്നിവർ സംസാരിച്ചു .
ചടങ്ങിൽ മൺചിത്ര രചനയിൽ വേൾഡ് റെക്കോർഡിന് അർഹനായ സുരേഷ് ഉണ്ണി മാഷിനെ ചടങ്ങിൽ ആദരിച്ചു.ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ശ്രുതി വൈശാഖ്,, കവയത്രി ബിന്ദു പ്രദീപ്, മാധ്യമപ്രവർത്തകൻ കുഞ്ഞബ്ദുള്ള വാളൂർ, സാബു സാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.എസ് . എ . ആർ . ബി . ടി . എം . കോളേജ്, മുച്ചുകുന്ന് 1988.90 ബാച്ചിൽ പഠിച്ച പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മ ആയ സാഫല്യം ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയിൽ ജോയിന്റ് സെക്രട്ടറി സുനന്ദ സ്വാഗതവും അശോക് അക്ഷയ നന്ദിയും പറഞ്ഞു.

