headerlogo
recents

ആഡംബരക്കാറിൽ അഭ്യാസം നടത്തിയ വിദ്യാർത്ഥിയുടെ ലൈസൻസ് റദ്ദ് ചെയ്തു

വിദ്യാർഥികൾക്കിടയിലൂടെ അപകടകരമായി വാഹനം ഓടിച്ച സാഹചര്യത്തിലാണ് നടപടി

 ആഡംബരക്കാറിൽ അഭ്യാസം നടത്തിയ വിദ്യാർത്ഥിയുടെ ലൈസൻസ് റദ്ദ് ചെയ്തു
avatar image

NDR News

18 Aug 2023 03:06 PM

തൊടുപുഴ: തൊടുപുഴ കോളജ് ഗ്രൗണ്ടിൽ ആഡംബര കാറിൽ അഭ്യാസ പ്രകടനം നടത്തിയ വിദ്യാർഥിയുടെ ലൈ സൻസ് സസ്പെൻഡ് ചെയ്തു. എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പി.എ. നസീറാണ് നടപടിയെടുത്തത്. വിദ്യാർഥികൾക്കിടയിലൂടെ അപകടകരമായി വാഹനം ഓടിച്ച സാഹചര്യത്തിലാണ് നടപടിയെടുത്ത തെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അറിയിച്ചു. കോളജ് അധികൃതരുടെ പരാതിയിലാണ് നടപടി.

       ഓണക്കാലത്ത് ആഘോഷങ്ങളും മറ്റും ഉള്ളതിനാൽ രക്ഷാ കർത്താക്കളും കോളജ് അധികൃതരും വിദ്യാർഥികൾ വാഹനം ഉപയോഗിച്ചുള്ള അഭ്യാസ പ്ര കടനങ്ങൾ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും സമാനരീതിയിലുള്ള അഭ്യാസ പ്രകടനങ്ങൾ, നിയമലംഘനങ്ങൾ, അനധികൃത രൂപമാറ്റങ്ങൾ, നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിക്കൽ, നമ്പർ പ്ലേറ്റ് വ്യക്തമായ രീതിയിൽ പ്രദർശിപ്പിക്കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നിരീക്ഷിച്ചു വരുകയാണെന്നും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരെ കർ ശനമായ നിയമ നടപടിക്ക് വിധേയമാകുമെന്നും ആ ർ.ടി.ഒ വ്യക്തമാക്കി.

NDR News
18 Aug 2023 03:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents