വന്ദേഭാരതില്‍ ആദ്യമായി യാത്ര നടത്തി മുഖ്യമന്ത്രി; കണ്ണൂർ സ്റ്റേഷനിൽ വലിയ സുരക്ഷാ സന്നാഹം ഒരുക്കി
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹവും റെയിൽവേ പോലീസും സ്റ്റേഷനിലുണ്ടായിരുന്നു
കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസിൽ ആദ്യ യാത്ര നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽനിന്ന് എറണാകുളത്തേക്ക് വൈകീട്ട് 3.40-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട ട്രെയിനിലെ എക്സിക്യൂട്ടീവ് കോച്ചിലാണ് മുഖ്യമന്ത്രി കയറിയത്.മുഖ്യമന്ത്രി വരുന്നതിന് മുന്നോടിയായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വലിയ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹവും റെയിൽവേ പോലീസും സ്റ്റേഷനിലുണ്ടായിരുന്നു. ഡ്രോൺ ഉപയോഗിച്ച് റെയിൽവേ പാളങ്ങളിൽ പരിശോധന നടത്തി. ഡോഗ് സ്ക്വാഡും സ്റ്റേഷനിലെത്തി.
അതേസമയം, സ്റ്റേഷനുള്ളിൽ മറ്റു യാത്രക്കാർക്ക് വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല.വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട് സ്റ്റേഷനിൽ എത്തിയപ്പോഴും ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

