headerlogo
recents

ഓണം ആഘോഷിക്കാനൊരുങ്ങി തലസ്ഥാന നഗരി

സംസ്ഥാന തല ഓണാഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്യും; മന്ത്രി പി എ മുഹമ്മദ് റിയാസ്

 ഓണം ആഘോഷിക്കാനൊരുങ്ങി തലസ്ഥാന നഗരി
avatar image

NDR News

21 Aug 2023 05:04 PM

തിരുവനന്തപുരം: സർക്കാർ തലത്തിൽ ഓണം ആഘോഷിക്കാനൊരുങ്ങി തലസ്ഥാനം. ഓണാഘോഷങ്ങളുടെ സംഘാടക സമിതി ഓഫിസ് ടൂറിസം ഡയറക്ട്രേറ്റിൽ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. ചടങ്ങിൽ ഓണം വാരാഘോഷത്തിന്റെ ലോഗോയും പ്രകാശനം ചെയ്തു.

      വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 27ന് മുഖ്യമന്ത്രി നിർവഹിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് .ഓണാഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്യുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.അടുത്ത മാസം രണ്ടിന് വൈകിട്ട് മാനവീയം വീഥിയിൽ ഘോഷയാത്ര ആരംഭിക്കും.

     ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന് മുന്നോടിയായാണ് സംഘാടക സമിതി ഓഫീസ് പ്രവർത്തനമാരംഭിച്ചത്. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഓഫീസ് ഉദ്ഘാടനം ചെയ്തു.മന്ത്രിമാരായ ആന്റണി രാജു, വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവരും സംഘാടക സമിതി ഓഫിസ് സന്ദർശിച്ചു. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു.

NDR News
21 Aug 2023 05:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents