headerlogo
recents

സൗജന്യ ഓണക്കിറ്റ് വിതരണം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ; നാളെ മുതൽ റേഷൻ കടകൾ വഴി വിതരണം

എ എ വൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഈ വർഷം സൗജന്യ ഓണക്കിറ്റ് നൽകുന്നത്.

 സൗജന്യ ഓണക്കിറ്റ് വിതരണം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ; നാളെ മുതൽ റേഷൻ കടകൾ വഴി വിതരണം
avatar image

NDR News

23 Aug 2023 11:00 AM

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരം തമ്പാനൂർ ഹൗസിം ഗ് ബോർഡ് ജം ഗ്ഷനിലെ റേഷൻ കടയിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ നിർവഹിക്കും. ഗതാ ഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മുഖ്യാതിഥി ആകും.

 

 

വിതരണം റേഷൻ കടകൾ വഴി നാളെ ആരംഭിക്കും. എ എ വൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഈ വർഷം സൗജന്യ ഓണക്കിറ്റ് നൽകുന്നത്. നാളെ മുതൽ 27 വരെയാണ് കിറ്റ് വിതരണം . ക്ഷേമ സ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒന്ന് എന്ന വീതം കിറ്റുകൾ താലൂക്ക് സപ്ലൈ ഓഫിസർമാരുടെ മേൽനോട്ടത്തിൽ എത്തിച്ചു നൽകും. സാമൂഹികക്ഷേമ വകുപ്പു നൽകുന്ന പട്ടിക പ്രകാരമാണ് ഇതിന്റെ വിതരണം.

 

  തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ്, കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, എന്നിങ്ങനെ പതിമൂന്നിനം ഭക്ഷ്യോൽപ്പന്നങ്ങളാണ് കിറ്റിലുള്ളത്‌.

NDR News
23 Aug 2023 11:00 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents