headerlogo
recents

ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്കറിയ അറസ്റ്റില്‍;വ്യാജ രേഖ ചമച്ച കേസിലാണ് അറസ്റ്റ്

നിലമ്പൂരില്‍ എത്തി തൃക്കാക്കര പൊലീസാണ് ഷാജന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്

 ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്കറിയ അറസ്റ്റില്‍;വ്യാജ രേഖ ചമച്ച കേസിലാണ് അറസ്റ്റ്
avatar image

NDR News

26 Aug 2023 01:51 PM

നിലമ്പൂർ: വ്യാജ രേഖ ചമച്ച കേസില്‍ ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്കറിയയെ അറസ്റ്റ് ചെയ്തു.നിലമ്പൂരില്‍ എത്തി തൃക്കാക്കര പൊലീസാണ് ഷാജന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

      രണ്ടുമാസം മുന്‍പാണ് കേരള കോണ്‍ഗ്രസ് എം ജില്ലാ വൈസ് പ്രസിഡന്റും നിലമ്പൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും ഷാജന്‍ സ്കറിയയ്ക്കെതിരെ പരാതി നല്‍കിയത്. മതവിദ്വേഷം പ്രചരിപ്പിക്കുന്ന വിഡിയോ ആണ് ഷാജന്‍ പ്രചരിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. മതവിദ്വേഷകേസില്‍ ഷാജന്‍ സ്കറിയയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

       ഈ മാസം 17 ന് ഹാജരാകാന്‍ ഷാജന്‍ സ്കറിയയോട് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇന്ന് നിലമ്പൂര്‍ എസ്.എച്ച്.ഒക്ക് മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഹാജരായില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.ഈ കേസിൽ ഷാജന് ജാമ്യമില്ല.

NDR News
26 Aug 2023 01:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents