headerlogo
recents

കൊച്ചിയിൽ കാര്‍ ഡ്രൈവര്‍ പതിനഞ്ച് കാരന്റെ കര്‍ണ്ണപുടം അടിച്ച് തകര്‍ത്തു

മർദനത്തിനുശേഷം കാർ ഡ്രൈവർ സംഭവം സ്ഥലത്തുനിന്ന് കടന്നു കളഞ്ഞു

 കൊച്ചിയിൽ കാര്‍ ഡ്രൈവര്‍ പതിനഞ്ച് കാരന്റെ കര്‍ണ്ണപുടം അടിച്ച് തകര്‍ത്തു
avatar image

NDR News

27 Aug 2023 10:33 AM

എറണാകുളം: കൊച്ചിയിൽ 15 കാരന് ഡ്രൈവറുടെ ക്രൂര മർദനം. മർദനത്തിൽ കുട്ടിയെ കർണപുടം തകർന്നു. ഹൈക്കോടതി ജംഗ്ഷനിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ കാർ ഡ്രൈവർ കുട്ടിയെ മർദിക്കുക യായിരുന്നു. കുട്ടിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് ചെവിക്ക് പലതവണ അടിച്ചു.

     മർദനത്തിനുശേഷം കാർ ഡ്രൈവർ സംഭവം സ്ഥലത്തു നിന്ന് കടന്നു കളഞ്ഞു. സംഭവത്തിൽ പരാതി നൽകിയിട്ടും അന്വേഷണത്തിൽ പൊലീസിന് അലംഭാവം എന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. കുട്ടിയെ മർദ്ദിച്ചപ്പോൾ നാട്ടുകാർ ചുറ്റും നോക്കി നിന്നുവെന്നും മാതാവ് ആരോപിച്ചു.

NDR News
27 Aug 2023 10:33 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents