കുന്നമംഗലത്ത് കിണറുകളിലെ വെള്ളത്തിന് പിങ്ക് നിറത്തിൽ മാറ്റം
ആദ്യം നേരിയ നിറവ്യത്യാസമായിരുന്നു. പിന്നീട് കടുത്ത പിങ്ക് നിറമായി മാറി
കുന്നമംഗലം: വെള്ളിപറമ്പ് കീഴ്‌മാട് കിണറുകളിലെ വെള്ളത്തിന് നിറം മാറ്റം.മാത്തോട്ടത്തിൽ ബിന്ദുവിന്റെ വീട്ടുപറമ്പിലെ കിണറിലാണ് ആദ്യം നിറംമാറ്റം ശ്രദ്ധയിൽപ്പെട്ടത്. മൂന്ന് കിണറുകളിലെ വെള്ളമാണ് പിങ്ക് നിറമായി മാറിയത്. ഞായർ പകൽ 11 ഓടെയാണ് നിറംമാറ്റം കണ്ടത്. ആദ്യം നേരിയ നിറവ്യത്യാസമായിരുന്നു. പിന്നീട് കടുത്ത പിങ്ക് നിറമായി മാറി.
സമീപമുള്ള മാത്തോട്ടത്തിൽ രാജീവ്, വിജയരാഘവൻ എന്നിവരുടെ വീട്ടുപറമ്പിലെ കിണറുകളിലെയും വെള്ളത്തിന് നിറംമാറ്റമുണ്ടായി. മണമൊന്നും അനുഭവപ്പെടുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു.

