headerlogo
recents

മണിപ്പൂരിൽ സംഘർഷത്തിൽ വീണ്ടും വെടിവെപ്പുണ്ടായി; രണ്ട് പേർ മരിച്ചു

ബിഷ്ണുപൂർ- ചുരാചന്ദ്പുർ അതിർത്തിയിൽ രണ്ട് ഇടങ്ങളിലായി നെൽപാടത്ത് പണിക്കെത്തിയവർക്കു നേരെയായിരുന്നു അക്രമം ഉണ്ടായത്

 മണിപ്പൂരിൽ സംഘർഷത്തിൽ വീണ്ടും വെടിവെപ്പുണ്ടായി; രണ്ട് പേർ മരിച്ചു
avatar image

NDR News

30 Aug 2023 09:32 AM

മണിപ്പൂർ: മണിപ്പൂരിൽ സംഘർഷത്തിനിടെ വെടിവെപ്പുണ്ടായി. സംഘർഷത്തിൽ രണ്ട് പേർ മരിച്ചു .ഏഴു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബിഷ്ണുപൂർ- ചുരാചന്ദ്പുർ അതിർത്തിയിൽ രണ്ട് ഇടങ്ങളിലായി നെൽപാടത്ത് പണിക്കെത്തിയവർക്കു നേരെയായിരുന്നു അക്രമം ഉണ്ടായത്.

    കഴിഞ്ഞ ദിവസം ബിഷ്ണുപൂര്‍ ജില്ലയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. എന്നാൽ സമാധാനം പുന:സ്ഥാപിച്ചുവെന്ന് കേന്ദ്രവും സംസ്ഥാന സർക്കാരും പറയുന്നതിന്റെ അടിസ്ഥാനത്തിലാണ് കർഷകർ വിവിധയിടങ്ങളിൽ പണിക്കിറങ്ങിയത്. എന്നാൽ അക്രമികളുടെ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയായിരുന്നു.

    കുകി കലാപകാരികളെന്ന് സംശയിക്കുന്നവര്‍ നടത്തിയ വെടിവയ്പ്പാണിത്. രണ്ട് മെയ്‌തേയ് കര്‍ഷകര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കാണ് വെടിവയ്പ്പില്‍ പരുക്കേറ്റത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

NDR News
30 Aug 2023 09:32 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents