നടുവണ്ണൂർ കുന്നുമ്മൽ കണ്ടി കുടുംബ സംഗമം സംഘടിപ്പിച്ചു
കുട്ടികളുടേയും മുതിർന്നവരുടെയും വിനോദ പരിപാടികളും അരങ്ങേറി
നടുവണ്ണൂർ: കുന്നുമ്മൽ കണ്ടി കുടുബത്തിലെ 4 തലമുറയിൽപ്പെട്ടവർ ഓണനാളിൽ കെ.കെ ഫാമിലി കുടുംബ സംഗമം സംഘടിപ്പിച്ചു. മൂന്നാം ഓണ ദിനത്തിൽ കുന്നുമ്മൽക്കണ്ടി കുഞ്ഞാണ്ടിയുടെ വീട്ടിലായിരുന്നു ഒത്തുചേരൽ . കുന്നുമ്മൽ കണ്ടി സുഭാഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മനോജ് അമ്മിണിക്കണ്ടി അധ്യക്ഷത വഹിച്ചു. മുതിർന്ന കുടുംബാഗങ്ങളായ കുന്നുമ്മൽക്കണ്ടി കുഞ്ഞാണ്ടി, ജാനകി , തയ്യു ള്ളതിൽ ലക്ഷ്മി, മഠത്തുക്കുഴി ഇന്ദിര എന്നിവരെ ഓണപുടവ നൽകി ആദരിച്ചു.ഡിഗ്രി ഉന്നതവിജയി അനാമിക ഷാജി,എസ് എസ് എൽസി , സ്റ്റേറ്റ് വോളി ബോൾ താരം ദേവ ദർശന ഷിജു,സംസ്കൃതം സ്കോളർ ഷിപ്പ് വിജയി ആൻമിയ സുഗേഷ്, രാമായണ ക്വിസ്സ് മൽസര വിജയി സാൻവിയ സുഭാഷ് എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.
ഇതു പോലെയുള്ള ഒത്തു ചേരലുകളിലൂടെ അച്ചടക്കമുളള സ്നേഹകൂട്ടായ്മ വളർത്തിയെടുക്കാൻ സാധിക്കുമെന്നും അതുപോലെ ലഹരിയിലേക്ക് വഴി തെറ്റി പോകുന്ന പുതിയ തലമുറയെ ഒരു പരിധിയോളം നിയന്ത്രിക്കാൻ കഴിയുമെന്നും കൂട്ടായ്മ വിലയിരുത്തി, ഗിരീഷ് അമ്മിണിക്കണ്ടി, ഷാജി കുന്നുമ്മൽ കണ്ടി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കുട്ടികളുടേയും മുതിർന്നവരുടെയും വിനോദ പരിപാടികളും , സമ്മാന ദാനവും നടത്തി.കുടുംബ കമ്മിറ്റി ട്രഷറർ ലിജി നന്ദി പറഞ്ഞു.

