headerlogo
recents

ആഭ്യന്തര ടൂറിസം രംഗത്ത് കേരളം സർവകാല റെക്കോഡിലേക്കെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഡി.വൈ.എഫ്.ഐ. ചെറുവറ്റക്കര യൂണിറ്റ് ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

 ആഭ്യന്തര ടൂറിസം രംഗത്ത് കേരളം സർവകാല റെക്കോഡിലേക്കെന്ന് മന്ത്രി മുഹമ്മദ് റിയാസ്
avatar image

NDR News

02 Sep 2023 12:37 PM

പതിയാരക്കര :ആഭ്യന്തര ടൂറിസം രംഗത്ത് കേരളം സർവകാല റെക്കോഡിലേക്കെന്ന് മന്ത്രി മുഹമ്മദ് റിയാസ്.ഡി.വൈ.എഫ്.ഐ. ചെറുവറ്റക്കര യൂണിറ്റ് ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

     കേരളത്തിലേക്ക് സഞ്ചാരികൾ വരുന്നതിനുള്ള കാരണം ജനങ്ങളുടെ പ്രത്യേകതയും ആതിഥ്യമര്യാദയുമാണെന്നും മതസൗഹാർദവും സാഹോദര്യവുമാണ് കേരളം ടൂറിസംമേഖലയിൽ വികസിക്കുന്നതിന് പ്രധാനകാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

     ജലവടംവലി, തോണിതുഴയിൽ, നീന്തൽ, മുങ്ങൽ, ഡക്ക് ഹണ്ടിങ്, റോപ്പ് റേസിങ്, പില്ലോ ഫൈറ്റിങ് തുടങ്ങി വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു. മൂന്നുദിവസങ്ങളിലായി നടന്ന ഓണാഘോഷ പരിപാടികൾ ജലോത്സവത്തോടെ സമാപിച്ചു..

  കെ.പി. കുഞ്ഞമ്മദ് കുട്ടി അധ്യക്ഷതവഹിച്ചു.മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്റഫ്, കെ. അശോകൻ, വി.കെ. ആകാശ്, ടി.കെ. അഖിൽ, കെ. പുഷ്പ, എം.കെ. വികേഷ്, പി.സി. ഷൈജു, എസ്.കെ. അശ്വനി തുടങ്ങിയവർ സംസാരിച്ചു.

NDR News
02 Sep 2023 12:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents