headerlogo
recents

മകന്റെ മരണവാർത്ത അറിഞ്ഞ മാതാവ് കിണറ്റിൽ ചാടി മരിച്ചു

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിൻ മുഹമ്മദിന്റെ അമ്മ ഷീജ ബീഗമാണ് മരിച്ചത്

 മകന്റെ മരണവാർത്ത അറിഞ്ഞ മാതാവ് കിണറ്റിൽ ചാടി മരിച്ചു
avatar image

NDR News

06 Sep 2023 05:05 PM

തിരുവനന്തപുരം : വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ മാതാവ് മകൻറെ മരണവിവരം അറിഞ്ഞ് കിണറ്റിൽ ചാടി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിൻ മുഹമ്മദിന്റെ അമ്മ ഷീജ ബീഗമാണ് മരിച്ചത്.വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് സജിൻ.

    ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ് സജിൻ മുഹമ്മദ് സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടത്. ഇതറിഞ്ഞ് അച്ഛനും ബന്ധുക്കളും ചേർന്ന് ഷീജയെ കഴക്കൂട്ടത്തുള്ള ബന്ധു വീട്ടിൽ ആക്കുകയും ഇതിനു ശേഷം മകന്റെ മൃതദേഹം ഏറ്റുവാങ്ങാൻ പോയതുമായിരുന്നു. ഷീജ മകന്റെ മരണവിവരം അറിഞ്ഞിരുന്നില്ല. എന്നാൽ ഫേസ്ബുക്കിലൂടെ മകന്റെ മരണവിവരം അറിഞ്ഞ ഷീജ ബന്ധു വീട്ടിലെ തന്നെ കിണറിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. അപകടത്തിൽ വൈത്തിരി പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്

NDR News
06 Sep 2023 05:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents