മലയാളികളുടെ പ്രിയതാരം മമ്മൂട്ടിക്ക് പിറന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
'പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകൾ’ എന്ന കുറിപ്പോടെ ഇരുവരും ചേർന്നുള്ള ചിത്രമാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചത്

തിരുവനന്തപുരം: മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ . ‘പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകൾ’ എന്ന കുറിപ്പോടെ ഇരുവരും ചേർന്നുള്ള ചിത്രമാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചത്.
വലിയ രീതിയിലാണ് താരത്തിൻരെ പിറന്നാള്‍ ആഘോഷമാക്കാൻ കേരളകര തയ്യാറായിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരാഴ്ച മുൻപ് തന്നെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.യുവത്വത്തിന്റെ പ്രസരിപ്പുള്ള താരം 72–ാം പിറന്നാളാണ് ഇന്നാഘോഷിക്കുന്നത്. ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും മമ്മൂട്ടിക്കായിരുന്നു.