headerlogo
recents

കോരപ്പുഴ ഫിഷ് ലാൻറിംഗ് സെൻറർ പുനർ നിർമ്മിക്കുമെന്ന് കാനത്തിൽ ജമീല എംഎൽഎ

കേരളപ്പിറവിക്ക് മുൻപ് നിർമ്മിച്ചതാണ് കോരപ്പുഴ ഫിഷ് ലാൻറിംഗ് സെൻറർ

 കോരപ്പുഴ ഫിഷ് ലാൻറിംഗ് സെൻറർ പുനർ നിർമ്മിക്കുമെന്ന് കാനത്തിൽ ജമീല എംഎൽഎ
avatar image

NDR News

11 Sep 2023 08:49 AM

കൊയിലാണ്ടി: കോരപ്പുഴ ഫിഷ് ലാൻറിംഗ് സെൻറർ പുനർ നിർമ്മിക്കും മെന്ന് കാനത്തിൽ ജമില എംഎൽഎ അറിയിച്ചു.ലാൻറിംഗ് സെൻററിലെ വർക്ക് ഷെഡും പാതാറയും പുനർ നിർമ്മിക്കാൻ എം.എൽ യുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കുമെന്ന് എം.എൽ എ കാനത്തിൽ ജമീല പ്രഖ്യാപിച്ചു. ഇതിന് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. കേരളപ്പിറവിക്ക് മുൻപ് ഫിഷറീസ് വകുപ്പ് നിർമ്മിച്ചതാണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോരപ്പുഴ ഫിഷ് ലാൻറിംഗ് സെൻറർ .ഇവിടെ ഒരു ബോട്ടുജെട്ടിയും വർക്ക് ഷെഡും പാതാറയുമാണുള്ളത്. 

     മത്സ്യ തൊഴിലാളികൾക്ക് വലിയ സഹായകരവും ആശ്വാസ പ്രദവുമാണ് ഈ കേന്ദ്രം. ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ മത്സ്യമേഖലയിലെ പ്രധാന ആസ്തിയാണ് ഈ കേന്ദ്രം. കാലപഴക്കം കൊണ്ട് ജെട്ടി പൊളിഞ്ഞു വീഴുകയും പാതാറ പൊട്ടിപൊളിഞ്ഞ് പോവുകയും ചെയ്തപ്പോൾ പി.വിശ്വൻ എം.എൽ എ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ബോട്ട് ജെട്ടിയും പാതാറയും പുതുക്കി പണിതത്. എന്നാൽ പിന്നീട് നൂറ് കണക്കിന് മത്സ്യതൊഴിലാളികൾ അവരുടെ വലയും തോണിയും റിപ്പയർ ചെയ്യാൻ ഉപയോഗിക്കുന്ന ലാൻറിംഗ് സെൻററിലെ വർക്ക് ഷെഡ് പൊളിഞ്ഞു പോവുകയും പാതാറ പൊട്ടി പോവുകയും ചെയ്തു. ഷെഡ് പൊളിഞ്ഞു വീണതിനെ തുടർന്ന് കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല കോരപ്പുഴ ലാൻറിംഗ് സെന്ററിലെത്തി കാര്യങ്ങൾ വിലയിരുത്തുകയായിരുന്നു.

       മുൻ എം എൽ എ മാരായ പി.വിശ്വൻ മാസ്റ്ററും കെ. ദാസനും സി പി ഐ എം ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രനും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതീഷ് ചന്ദ്രനും ബാലകൃഷ്ണൻമാസ്റ്ററും അൻസ് രാജുവും എം.എൽ എയെ അനുഗമിച്ചു

NDR News
11 Sep 2023 08:49 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents