കാസര്‍കോട്ട് രണ്ട് മാസം പ്രായമുള്ള കുഞ്ഞ് വയലിൽ കൊല്ലപ്പെട്ട നിലയിൽ
സംഭവത്തില്‍ ദുരൂഹതയുള്ളതായ് പോലീസ് സംശയിക്കുന്നത്

കാസര്‍കോട്: കാസര്‍കോട്ട് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉപ്പള പച്ചിലംപാറയിൽ വയലിലെ ചെളിയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സുമംഗലി, സത്യനാരായണന്‍ ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ദുരൂഹതയുള്ളതായാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മൃതദേഹം മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു.