പേരാമ്പ്ര പൗരാവലി നിറകണ്ണുകളോടെ മുനീബിന് വിട നില്‍കി
അവസാനമായി ഒരു നോക്ക് കാണാന്‍ നൂറുകണക്കിനാളുകള്‍

പേരാമ്പ്ര:ജോലിയുടെ ഭാഗമായി ഫ്ലക്സ് ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ, ബോര്‍ഡ് വൈദ്യുതി ലൈനില്‍ വീണ് ഷോക്കേറ്റ് മരിച്ച പേരാമ്പ്രയിലെ യുവ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകനായ മുനീബിന് പേരാമ്പ്ര പൗരാവലി നിറ കണ്ണുകളോടെ വിട നല്‍കി.ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.സംഭവം നടന്ന ഉടന്‍ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലെത്തിച്ചെങ്കിലും മുനീബിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
യൂത്ത് ലീഗ് കക്കാട് ശാഖാ പ്രസിഡന്റ്, മണ്ഡലം കൗണ്‍സിലര്, എസ്കെഎസ്എസ്എഫ് മേഖല ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന മുനീബ് ചുരുങ്ങിയ കാലം കൊണ്ടാണ് നാട്ടിലെ മികച്ചൊരു യുവ സാമൂഹ്യ പ്രവര്‍ത്തകനായി വളര്‍ന്ന് വന്നത്. ഇട പെടുന്ന ആരുമായും മികച്ച സൗഹൃദം സൃഷ്ടിക്കാന്‍ കഴിയുന്ന ആകര്‍ഷക വ്യക്തിത്വത്തിനുടമയായ മുനീബിന്റെ ഭൗതിക ദേഹം അവസാനമായി ഒരു നോക്ക് കാണാന്‍ വിവിധ ദേശങ്ങളില്‍ നിന്നായി നൂറ് കണക്കിന് പേരാണ് പേരാമ്പ്രയിലേക്കൊഴുകിയെത്തിയത്.
മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെങ്കിലും രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും പ്രിയങ്കരനായി വളര്‍ന്ന് വന്ന മുനീബ് നിക്കാഹ് കഴിഞ്ഞ് പുതു ജീവിതത്തിലേക്ക് പ്രവേശിക്കാ നിരിക്കെയാണ് അപ്രതീക്ഷിതമായി വിധിയുടെ കൈകളിലമര്‍ന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മുനീബിന്റ മയ്യിത്ത് മുസ്ലിം ലീഗ് നേിതാക്കളായ എം.എ റസാഖ് മാസ്റ്റർ, ടി.ടി. ഇസ്മായിൽ, സി.പി എഅസീസ്, എന്നിവരും ബന്ധുക്കളും ചേര്‍ന്ന് ഏറ്റ് വാങ്ങി.മെഡിക്കല്‍ കോളേജില്‍ നടന്ന മയ്യിത്ത് നമസ്കാരത്തിന് മുബഷിര്‍ അലി തങ്ങള്‍ നേതൃത്വ നല്‍കി. നേതാക്കള്‍ ഹരിത പതാക പുതപ്പിച്ചു. തുടര്‍ന്ന് നിരവധി വാഹനങ്ങളുട അകമ്പടിയില്‍ കക്കാട് എത്തിച്ച ജനാസ കക്കാട് ദാറുസലാം മദ്രസയിലും വീട്ടിലും പൊതു ദര്‍ശനത്തിന് വച്ചു. നിസ്കാരത്തില്‍ നൂറ് കണക്കി നാളുകള്‍ പങ്ക് ചേര്‍ന്നു.മൂന്ന് മണിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ചേനോളി ജുമാ മസ്ജിദ് കബര്‍ സ്ഥാനില്‍ ഖബറടക്കി.
ഖബറടക്കത്തിന് ശേഷം കക്കാട് വച്ച് ചേർന്ന സർവ്വകക്ഷി യോഗം മുനീബിന്റെ അകാല വിയോഗത്തില്‍ അനുശോചിച്ചു. കെ മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടരി പി.കെ. രാഗേഷ്, സി.പി.എ. അസീസ്, ആർ.കെ.മുനീർ,കെ പത്മനാഭൻ, ടി.ആർ സത്യൻ, പ്രദീഷ് നടുക്കണ്ടി, പി.എം. രാജീവൻ,ഷാജു ഹൈലൈറ്റ്,ഗ്രാമ പഞ്ചായത്ത് അംഗം എൻ. കെ. സൽമ,കെ.പി. റസാഖ്,എം.കെ. ഫസലുറഹ് മാൻ, സി.പി കുഞ്ഞമ്മത്,ആർ.എം നിഷാദ്, ആർ.കെ. മുഹമ്മദ്,സി.പി ഹമീദ്, എൻ.കെ അസീസ്,മൊയ്തീൻ പേരാമ്പ്ര, പി. കെ റഹീം, ഡീലക്സ് മജീദ്,എൻ.കെ മുസ്തഫ പ്രസംഗിച്ചു.