സംസ്ഥാനത്ത് നിപ വൈറസ് വ്യാപനം ഫലപ്രദമായി തടയാൻ സാധിച്ചതായി മുഖ്യമന്ത്രി
നിലവില്‍ രണ്ടാം തരംഗത്തിനുള്ള സാധ്യത കുറവാണെങ്കിലും പൂര്‍ണമായും തള്ളിക്കളയാന്‍ ആവില്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: നിപ വൈറസിൻ്റെ വ്യാപനം തടയാന്‍ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് നിപ വ്യാപനം തടയാന്‍ ശാസ്ത്രീയമായ മുന്‍കരുതലുകള്‍ നടത്തിയത്. തുടക്കത്തില്‍ തന്നെ രോഗം കണ്ടെത്തിയതിനാല്‍ അപകടകരമായ സാഹചര്യം ഒഴിവായതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ആരോഗ്യവകുപ്പിനൊപ്പം പൊലീസിന്റെ പ്രത്യേക ശ്രദ്ധയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വീകരിക്കുന്നുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ ഇടയുണ്ട്. പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ചിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ആശങ്ക കണക്കിലെടുത്താണ് ഈ ടീം മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 1099 പേര്‍ക്ക് കൗണ്‍സിലിങ് നല്‍കി.
നിലവില്‍ സംസ്ഥാനത്ത് നിപ രോഗനിര്‍ണയത്തിനുള്ള സജ്ജീകരണങ്ങള്‍ ഉണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലും ഈ ക്രമീകരണമുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലും ഈ സംവിധാനം ഉണ്ട്.
നിപ അതീവ ഗുരുതര പ്രഹര ശേഷിയുള്ള വൈറസാണ്. പക്ഷേ നിലവില്‍ രണ്ടാം തരംഗത്തിനുള്ള സാധ്യത കുറവാണ്. എങ്കിലും പൂര്‍ണമായും തള്ളിക്കളയാന്‍ ആവില്ല. നിപ പശ്ചാത്തലത്തില്‍ സംസ്ഥാനം സിറോ സര്‍വൈലന്‍സ് പഠനം നടത്തും.നിപ പ്രതിരോധത്തില്‍ മാധ്യമ ജാഗ്രതയെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

