നന്മണ്ട കരിപ്പാലമുക്കിൽ കണ്ട മൃതദേഹം പുക്കാട് സ്വദേശി സുരേഷ് കുമാറിൻ്റെത്
വാടക വീടിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്

നന്മണ്ട: നന്മണ്ടയിൽ വെച്ച് കാണാതായ പൂക്കാട് സ്വദേശി പത്തൻ കണ്ടി സുരേഷ് കുമാറിന്റെ മൃതദേഹം ഇന്ന് രാവിലെ കരിപ്പാല മുക്കിൽ കണ്ടെത്തി. സെപ്റ്റംബർ 16 -ാം തിയ്യതി മുതല്‍ ഇയാളെ കാണാനില്ലെന്ന് മകന്‍ ബാലുശ്ശേരി പൊലിസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസെടുത്തു അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. രാവിലെ നാട്ടുകാരാണ് വാടക വീടിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മതിലിൽ നിന്ന് താഴെ വീണ് മരിച്ചതാണെന്ന് കരുതപ്പെടുന്നു. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് സി ഐ എം .കെ.സുരേഷ്‌കുമാര്‍ പറഞ്ഞു.